Image

പെറുവിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ തീപിടുത്തം: 26 പേര്‍ കൊല്ലപ്പെട്ടു

Published on 29 January, 2012
പെറുവിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തില്‍ തീപിടുത്തം: 26 പേര്‍ കൊല്ലപ്പെട്ടു
ലിമ: പെറുവിലെ ക്രൈസ്റ്റ്‌ ഈസ്‌ ലവ്‌ എന്ന പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 26 അന്തേവാസികള്‍ വെന്തുമരിച്ചു. ഇന്നലെ പ്രാദേശിക സമയം രാവിലെ ഒന്‍പതിനുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ പത്ത്‌ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയക്കുമരുന്നിനും മദ്യത്തിനും അടിമകളായവരെ പുനരധിവസിപ്പിച്ച്‌ ചികിത്സിക്കുന്ന കേന്ദ്രത്തിലാണ്‌ തീപിടുത്തമുണ്ടായത്‌. പുനരധിവാസ കേന്ദ്രം അനധികൃതമായാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ഇത്‌ അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ്‌ നല്‍കിയിരുന്നു. ചികില്‍സക്കായി പ്രവേശിപ്പിച്ചവരുടെ എണ്ണം കൂടുതലായിരുന്നുവെന്നും ജയിലിലെന്ന പോലെയാണ്‌ ഇവിടെ ആളുകള്‍ കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി ആല്‍ബര്‍ട്ടോ തേജദ ഉത്തരവിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക