Image

പോലീസുകാര്‍ എന്തും ചെയ്യാമെന്ന്‌ കരുതരുത്‌: വയലാര്‍ രവി

Published on 29 January, 2012
പോലീസുകാര്‍ എന്തും ചെയ്യാമെന്ന്‌ കരുതരുത്‌: വയലാര്‍ രവി
തിരുവനന്തപുരം: പോലീസ്‌ ഉദ്യോഗസ്ഥരുടെ യൂണീഫോം അവര്‍ക്ക്‌ എന്തും ചെയ്യാമെന്ന അധികാരപത്രമായി കരുതരുതെന്ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഓര്‍മ്മിപ്പിച്ചു. പോലീസുകാര്‍  പൊതുപ്രവര്‍ത്തകരോട്‌ മാന്യമായി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സുധാകരന്‍ എം.പിക്ക്‌ അഭിവാദ്യമര്‍പ്പിച്ച്‌ പോലീസ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ്‌ ബോര്‍ഡ്‌ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്‌ ആറു പോലീസുകാരെ സസ്‌പെന്‍ഡ്‌ ചെയ്‌ത സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം

വക്കം കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായവ്യത്യാസമുണ്ടാവുക സ്വാഭാവികമാണെണ്‌. കേരളത്തിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസം സംഘര്‍ഷാവസ്ഥയിലേക്ക്‌ നീങ്ങിയിട്ടില്ല. പോലീസുകാര്‍ക്ക്‌ മുഖ്യമന്ത്രി മാന്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കണമെന്നും രവി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത്‌ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു വയലാര്‍ രവി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക