Image

കരുതലില്ലാത്തവര്‍, കരുണയും (കവിത: ഡോ. ജാന്‍സി ജോസ്‌)

Published on 14 April, 2016
കരുതലില്ലാത്തവര്‍, കരുണയും (കവിത: ഡോ.  ജാന്‍സി ജോസ്‌)
എന്‌ടെയടുക്കളയില്‍
ഞാന്‍ വേവിക്കുന്ന വിശ്വാസങ്ങളുടെ
രുചിയറിയാനെത്തുന്നവര്‍ നിങ്ങള്‍

എന്റെ കിടപ്പുമുറിയില്‍
ഞാനുറക്കിക്കിടത്തിയ
ആചാരങ്ങളെയുണര്‍
ത്താന്‍ വന്നവര്‍ നിങ്ങള്‍
എന്റെ പെട്ടിയില്‍

ഞാനടക്കം ചെയ്ത മോഹങ്ങളുടെ
പൂട്ടു പൊട്ടിക്കാന്‍ വന്നവര്‍ നിങ്ങള്‍
എന്റെ തലയണച്ചോട്ടില്‍
ഞാനൊളിപ്പിച്ച നൊമ്പരങ്ങളുടെ

തോതെടുക്കുന്നവര്‍ നിങ്ങള്‍
ഞാന്‍ മറന്ന നഷ്ട സ്വപ്നങ്ങള്‍
ചികഞെടുപ്പവര്‍ നിങ്ങള്‍
നിങ്ങളിലില്ലാ കരുതലും കരുണയും
നിങ്ങളിലില്ലാ മാനവ മഹത്വങ്ങള്‍ 
Join WhatsApp News
വിദ്യാധരൻ 2016-04-14 06:20:34
നിങ്ങളുടെ വിശ്വാസങ്ങളെ വേവിച്ച് രുചിച്ച്,
നിങ്ങളുടെ കിടപ്പുമുറിയിൽ ആചാരങ്ങളെ ഉറക്കി 
മോഹങ്ങളേ പെട്ടിയിൽ അടക്കി 
നൊമ്പരങ്ങളെ തലയിണച്ചോട്ടിൽ ഒളിപ്പിച്ച് 
ഞങ്ങളില്ലാതെ കഴിയാനാവില്ല നിങ്ങൾക്ക് 
നിങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും 
മോഹങ്ങളും നൊമ്പരങ്ങളും 
ഞങ്ങളിൽ  ഭ്രമണം ചെയ്യുന്നു 
നിങ്ങൾ ഞങ്ങളെ തെറ്റ്ധരിച്ചിരിക്കുന്നു 
ഞങ്ങളുടെ കരുതലും കരുണയുമില്ലെങ്കിൽ 
നിങ്ങൾ ഉന്മത്തയാകും 
ഏകാന്തതയുടെ തടവറയിൽ ഒറ്റപ്പെട്ടുപോകും 
നിങ്ങളെ രക്ഷിക്കാനും ശിക്ഷിക്കാനും ഞങ്ങൾക്കെ കഴിയു 
ഞങ്ങളാണ് സമൂഹം 
നിങ്ങളുടെ വിധി നിർണ്ണയിക്കുന്ന സമൂഹം .
Alex John 2016-04-15 23:59:59
First of all, hats off to Dr. Jansy for coining a wonderful poem. A sensible write off which flows .. Great work. Secondly, I can't totally agree or understand the comment which is quoted by Mr. Vidhayadharan. I presume my friend either not understood or doesn't have a literal know how. Better, if some body could help him to understand, would be better as his comments tell so.

We wish to see more creative works of you 'Dr. Jansy!!

Gopalakrishnan Nair 2016-04-16 09:03:20
ഡോക്ടറെ, കലക്കി , ഗദ്യവും പദ്യവും കൈകാര്യം ചെയയ്യുവാനുള്ള കഴിവ് പ്രശംസനീയം. കൂടുതൽ കൃതികൾ ഞങ്ങൾ വിദേശ മലയാളികല്ക്കായി എഴുതുക. നല്ല ഭാഷ ശുദ്ധി. സന്തോഷം കാണുവാനും വായിക്കുവാനും കഴിഞ്ഞത്തിൽ. നാട്ടിൽ എവിടെയാ സ്വദേശം.?
Observer 2016-04-16 08:05:06
ഡോ. ജാൻസി ജോസിന്റെ കവിത മറ്റുള്ളവരുടെ അടുപ്പിൽ എന്ത് പുകയുന്നു എന്നറിയാനുള്ള മലയാളിയുടെ വൃത്തികെട്ട സ്വഭാവത്തിന്റെയും കൈകടത്തിലിന്റെയും  നേരെയുള്ള വിരൽ ചൂണ്ടാലാണെങ്കിൽ വിദ്യാധരൻ മാസ്ട്രറുടെ വിശകലന കവിത വേണ്ടുന്നടത്തും വേണ്ടാത്തിടത്തും ചെന്ന് ഇടപെടുന്ന മലയാളി 'സമൂഹത്തിന്റെ' വൃത്തികെട്ട സ്വഭാത്തെ എടുത്തു കാട്ടുന്നതാണ്.  സമൂഹത്തിന്റെ അംഗീകാരത്തിനു വേണ്ടി  പായുന്നവർ സ്വതന്ത്രമായി  ചിന്തിക്കാൻ ആരെയും അനുവദിക്കില്ല . കരുതലും കരുണയും അവരെ തൊട്ടു തീണ്ടിയിട്ടില്ല. സമൂഹം എല്ലാവരെയും നിയന്ത്രിക്കുന്നു.  ആ സത്യത്തെ അല്ലെ വിദ്യാധരൻ മാഷ്‌ ഉറക്കെ പ്രഖ്യാപിക്കുന്നത്.  'വിരോധോക്തി' (പ്രത്യക്ഷത്തിൽ എതിർക്കുകയാണെന്ന് തോന്നും എന്നാൽ യഥാർത്ഥത്തിൽ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പ്രക്രിയ)  പ്രയോഗംകൊണ്ട് വിദ്യാധരൻ മാഷ്‌ ഡോ . ജാൻസിയുടെ ആശയത്തോട് ചേർന്ന് നിന്ന് അതിനെ അരക്കിട്ട് ഉറപ്പിക്കകുയാണ് ചെയ്യുന്നത്.  രണ്ടുപേർക്കും എന്റെ അഭിനന്ദനം .

അമ്മിണി 2016-04-16 11:01:06
 ഇത് തന്നെയല്ലേ നായരെ കവിതയുടെ അന്തസാരം?  നായർക്ക് കവിത വായിച്ചാൽ പോരാ കവിയത്രി എവിടുത്തുകാരിയാണെന്ന് അറിയണം.  ഈ ഞരമ്പ് രോഗത്തെ ആസ്പദമാക്കിയാണ് അവര് കവിത എഴുതിയിരിക്കുന്നത്. അതിന് ദേശകാല ഭേദമില്ല.  കേരളത്തിലുള്ള മിക്ക വായിനോക്കി മലയാളികളിലും കണ്ടുവരുന്ന ഒരു രോഗമാണ് ഇത്.  ബസ്സിൽ കയറുന്ന മുതു കിളവന്മാര് തുടങ്ങി മന്ത്രിമാർ എമ്പീമാർ അങ്ങനെ പലരിലും ഇത് മൂർച്ചിക്കുമ്പോൾ ചന്തിക്ക് പിടിക്കുക, സീറ്റിന്റെ പുറകിലൂടെ കൈ വിരലിട്ട് കുത്തുക തുടങ്ങിയ അസുഖങ്ങൾ കാണാം.  അവനവന്റെ അടുക്കളയിൽ ഉള്ളത് കഴിച്ചു ജീവിക്കാൻ നോക്ക് ഗോപാലാ 

ഇടംകോൽ 2016-04-16 12:16:02
ഗോപാലൻ കലക്കി 
അമ്മിണി അലക്കി 
ഉലക്ക കൊണ്ട് അലക്കി  

Vayanakaran 2016-04-16 17:56:48

ഞരമ്പ് പിടച്ച കമാന്റെര്‍മാര്‍

വായിക്കുകയും ഇല്ല മനസ്സില്‍ ആകുകയും ഇല്ല

എന്നാലും പെണ്ണിനെ കണ്ടാല്‍ കമണ്ടു കാള മൂത്രം പോലെ


Observer-2 2016-04-16 17:02:08
In your remark column  here above you wrote the truth dear respected Ammini. Here if you see any poem or any types of literary poem appear under the name of a lady, especially with a beautiful good look there are sp many people to evaluate and give her very good points and marks. Whatever the quality of that lady's literary piece there are people to praise her up to the roof top. The cooments goes like that.. O. great job, it deserve a acadmaey award pr atleast a booker prize, beautiful theme, ideas , narration, unthinkable imagination. etc.. etc... Also can a choose her for an award and if she can travel to our place, we will arrange a free air ticket and free hotel accomodation etc.. Also ask her phone number. Also personally call for giving a personal appreciation. What a special treat the lady writer gets. This is the laughing stock. If I am not telling the truth you readers just watch at the readers remark column, regardless the quality of her literary works, they get numerous good comments. So, Ammini, probably you are a frusted person.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക