Image

മണിപ്പൂര്‍ ഇലക്ഷന്‍: 3 പോളിംഗ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 9 പേര്‍ കൊല്ലപ്പെട്ടു

Published on 29 January, 2012
മണിപ്പൂര്‍ ഇലക്ഷന്‍: 3 പോളിംഗ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 9 പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ തീവ്രവാദി ആക്രമണത്തില്‍ 3 പോളിംഗ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 9 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവില്‍ ഒരു തീവ്രവാദിയും ഉള്‍പ്പെടുന്നു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ 82 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി.

ചന്ദേല്‍ ജില്ലയിലെ സുഗ്നു മണ്ഡലത്തിലെ ഒരു ഉള്‍പ്രദേശത്തെ പോളിങ്‌ ബൂത്തിലാണ്‌ ഏഴു പേര്‍ മരിച്ചത്‌. പന്ത്രണ്ടരയോടെ വോട്ടു ചെയ്യാനെന്ന വ്യാജേന എത്തിയ തീവ്രവാദി നാലുപാടും നിറയൊഴിക്കുകയായിരുന്നു. മൂന്ന്‌ ഉദ്യോഗസ്‌ഥരും രണ്ടു വോട്ടര്‍മാരും ജവാനും കൊല്ലപ്പെട്ടു.

ഇംഫാല്‍ ഈസ്‌റ്റ്‌, വെസ്‌റ്റ്‌ ജില്ലകളിലെ ചില ബൂത്തുകളില്‍ തീവ്രവാദികള്‍ സ്‌ഥാപിച്ച ബോംബുകള്‍ പോളിങ്‌ തുടങ്ങുന്നതിനു മുന്‍പു കണ്ടെടുത്തു നിര്‍വീര്യമാക്കി. സംസ്‌ഥാനത്ത്‌ ആറിടത്തു ജനക്കൂട്ടം ഇലക്‌ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങള്‍ക്കു കേടുവരുത്തി; ഒരിടത്തു യന്ത്രം തട്ടിയെടുത്തു.

60 അംഗ നിയമസഭയിലേക്ക്‌ 279 സ്‌ഥാനാര്‍ഥികളാണു ജനവിധി തേടിയത്‌. ഭരണസഖ്യത്തിലെ കക്ഷികളായ കോണ്‍ഗ്രസും സിപിഐയും സഖ്യമില്ലാതെയാണു മല്‍സരിച്ചത്‌. അഞ്ചു കക്ഷികളുടെ പ്രതിപക്ഷ സഖ്യവും തൃണമൂല്‍ കോണ്‍ഗ്രസും മല്‍സര രംഗത്തുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക