Image

കുവൈത്തില്‍ അപകടം: ഹിന്ദി ഗായിക ദീപാലി മരിച്ചു

Published on 29 January, 2012
കുവൈത്തില്‍ അപകടം: ഹിന്ദി ഗായിക ദീപാലി മരിച്ചു
കുവൈത്ത്‌ സിറ്റി: ഹിന്ദി പിന്നണിഗായിക ദീപാലി ജോഷി ഷാ (35) വാഹനാപകടത്തില്‍ മരിച്ചു. ട്രൂപ്പിലെ അംഗം ഇഷാല്‍ മെക്‌സിക്കു ഗുരുതര പരുക്കേറ്റു. കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്നലെ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദീപാലി വിമാനത്താവളത്തില്‍ നിന്നു ഹോട്ടലിലേക്കു പോകുമ്പോള്‍ ഫിഫ്‌ത്‌ റിങ്‌ റോഡിലായിരുന്നു അപകടം. ഇവരുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്കു നിസ്സാര പരുക്കുണ്ട്‌. കര്‍ണാടകയിലെ ധാര്‍വാഡില്‍ ജനിച്ച ദീപാലി വളര്‍ന്നതും പഠിച്ചതും മുംബൈയിലാണ്‌. `സരിഗമ എന്ന ഹിന്ദി സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാമതെത്തിയതോടെയാണു ഗാനരംഗത്തു ശ്രദ്ധേയയായത്‌. തുടര്‍ന്നു സിനിമയിലും ആല്‍ബങ്ങളിലും ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തി. ഗുജറാത്ത്‌ സ്വദേശി പരേഷ്‌ ഷായാണു ഭര്‍ത്താവ്‌.
കുവൈത്തില്‍ അപകടം: ഹിന്ദി ഗായിക ദീപാലി മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക