Image

ഭര്‍ത്താവിനെ തട്ടികൊണ്ടുപോകാന്‍ ക്വട്ടേഷന്‍: ഭാര്യയും സംഘവും അറസ്റ്റില്‍

Published on 29 January, 2012
ഭര്‍ത്താവിനെ തട്ടികൊണ്ടുപോകാന്‍ ക്വട്ടേഷന്‍: ഭാര്യയും സംഘവും അറസ്റ്റില്‍
പെരുമ്പാവൂര്‍: ഭര്‍ത്താവിനെ തട്ടികൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും ക്വട്ടേഷന്‍ സംഘവും അറസ്റ്റില്‍. സിംഗപ്പൂരിലെ ജോലി സ്ഥലത്തേക്ക്‌ പോകാന്‍ കൂട്ടാക്കാത്തിരുന്ന ഭര്‍ത്താവിനെ ബാംഗളൂര്‍ക്കു തട്ടിക്കൊണ്‌ടുപോകാന്‍ ശ്രമിച്ച കേസിലാണ്‌ ചങ്ങനാശേരി സ്വദേശിനി ദീപ (26), ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശികളായ ചെന്താര സനീര്‍ (21), പുത്തന്‍പറമ്പില്‍ സമദ്‌ (20), പേരെപ്പറമ്പില്‍ റിയാസ്‌ (20), പുത്തന്‍പീടികയില്‍ സനീഷ്‌ (20), പുത്തന്‍വീട്ടില്‍ റിയാസ്‌ (22) എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

സിംഗപ്പൂരില്‍ എയര്‍ലൈന്‍സ്‌ ഗ്രൗണ്‌ട്‌ സപ്പോര്‍ട്ട്‌ സ്റ്റാഫായി ജോലി ചെയ്‌തുവരികയായിരുന്നു വിജീഷും ഭാര്യ ദീപയും. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ എത്തിയ ശേഷം ഇവര്‍ പിരിഞ്ഞു. ഒരുമിച്ചു ജീവിക്കണമെന്നാവശ്യപ്പെട്ടു ദീപ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‌കിയിരുന്നു.

ഭാര്യയെയും ക്വട്ടേഷന്‍ സംഘത്തെയും പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക