Image

സണ്ണി മറ്റമന ഫൊക്കാന അഡീഷണല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു

ജോസ്‌മോന്‍ തത്തംകുളം Published on 11 April, 2016
സണ്ണി മറ്റമന ഫൊക്കാന അഡീഷണല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു
താമ്പാ: മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ട്രഷറര്‍, നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍ എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുളളതും ഇപ്പോള്‍ ഫൊക്കാനയുടെ റീജണല്‍ വൈസ് പ്രസിഡന്റ്, മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ അ!ഡ് വൈസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ ബഹുമുഖ പ്രതിഭയായ സണ്ണി മറ്റമന ഫൊക്കാനയുടെ അഡിഷണല്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു.

താമ്പായിലെ മലയാളി സമൂഹ മനസ്സിന്റെ ചെറു സ്പന്ദനം പോലും തിരിച്ചറിഞ്ഞ് സക്രിയമായി പ്രതികരിക്കുന്ന ഒരു ജനാധിപത്യ സ്‌നേഹിയായ സണ്ണി മറ്റമന മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് വരുന്നതുവഴി ഫൊക്കാനയെ ശക്തിപ്പെടുത്തുവാനും അമേരിക്കന്‍ മലയാളികളുടെ വരും തലമുറയുടെ ഉന്നമനത്തിനു ഉതകുമെന്നും മലയാളി അസേസിയേഷന്‍ ഓഫ് താമ്പാ വിലയിരുത്തുകയും എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക