Image

സുകുമാര്‍ അഴീക്കോടിന്‌ മാമിന്റെ ആദരാഞ്‌ജലികള്‍

തോമസ്‌ പി. ആന്റണി Published on 28 January, 2012
സുകുമാര്‍ അഴീക്കോടിന്‌ മാമിന്റെ ആദരാഞ്‌ജലികള്‍
വാഷിംങ്‌ടണ്‍: സുകുമാര്‍ അഴീക്കോടിന്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ മേരിലാന്‍ഡി(മാം)ന്റെ അന്ത്യാഞ്‌ജലി. വിഖ്യാതനായ ആ സാംസ്‌കാരിക നായകന്റെ വിയോഗത്തില്‍ മാം ബോര്‍ഡ്‌ ഓഫ്‌ ട്രസ്‌റ്റി ചെയര്‍മാന്‍ തോമസ്‌ പി. ആന്റണിയും ചെയര്‍മാന്‍ ഇലക്‌ട്‌ ജോസഫ്‌ പോത്തനും അനുശോചനം അറിയിച്ചു.

മലയാള മനസാക്ഷിയുടെ ശബ്‌ദമായി നിലകൊണ്ട അഴീക്കോടിന്റെ നിര്യാണം സാഹിത്യലോകത്തിന്‌ തീരാനഷ്‌ടമാണെന്ന്‌ ആന്റണിയും പോത്തനും പറഞ്ഞു. മലയാളിയുടെ നിത്യജീവിതത്തെ പലപ്പോഴും സ്വാധീനിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹമെന്ന്‌ ഇവര്‍ അഭിപ്രായപ്പെട്ടു.
സുകുമാര്‍ അഴീക്കോടിന്‌ മാമിന്റെ ആദരാഞ്‌ജലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക