Image

സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അനുശോചിച്ചു

ബിജു ചെറിയാന്‍ Published on 28 January, 2012
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കേരള സാംസ്‌കാരിക-സാഹിത്യരംഗത്തെ അതികായനായിരുന്ന അന്തരിച്ച ശ്രീ സുകുമാര്‍ അഴീക്കോടിന്റെ ദേഹവിയോഗത്തില്‍ സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അനുശോചിച്ചു. പ്രസിഡന്റ്‌ റെജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരും സാഹിത്യപ്രേമികളും പങ്കെടുത്തു.

തന്റെ സ്വതസിദ്ധമായ പ്രഭാഷണ ചാതുര്യംകൊണ്ട്‌ സമൂഹത്തിലെ അഴിമതിക്കും അധര്‍മ്മത്തിനുമെതിരേ മുഖംനോക്കാതെ പോരാടിയ ആധുനിക സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു ശ്രീ അഴീക്കോട്‌ എന്ന്‌ റെജി വര്‍ഗീസ്‌ തന്റെ അധ്യക്ഷപ്രസംഗത്തില്‍ അനുസ്‌മരിച്ചു. ശ്രീമതി ഡെയ്‌സി തോമസ്‌, ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സാബു സ്‌കറിയ, സദാശിവന്‍ നായര്‍, ജോസ്‌ ഏബ്രഹാം, ജോസ്‌ വര്‍ഗീസ്‌, തോമസ്‌ മാത്യു, റോഷന്‍ മാമ്മന്‍ തുടങ്ങിയവര്‍ സുകുമാര്‍ അഴീക്കോടിന്റെ ഉന്നത വ്യക്തിത്വത്തേയും, കറതീര്‍ന്ന ഗാന്ധിയന്‍ തത്വങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങളേയും പ്രകീര്‍ത്തിക്കുകയും വേര്‍പാടിലുള്ള ദു:ഖം രേഖപ്പെടുത്തുകയും ചെയ്‌തു. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഒരുമിനിറ്റ്‌ മൗനമാചരിക്കുകയുണ്ടായി. ബിജു ചെറിയാന്‍ (പബ്ലിസിറ്റി ചെയര്‍മാന്‍) അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക