Image

ജി മാധവന്‍ നായര്‍ ഐ.ഐ.ടി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

Published on 28 January, 2012
ജി മാധവന്‍ നായര്‍ ഐ.ഐ.ടി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു
ന്യൂഡല്‍ഹി: പാട്‌ന ഐ.ഐ.ടി.ബോര്‍ഡ്‌ ഓഫ്‌ ഗവര്‍ണേഴ്‌സ്‌ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ജി മാധവന്‍ നായര്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞു. എസ്‌. ബാന്‍ഡ്‌ സ്‌പെക്ട്രം ഇടപാട്‌ ആരോപണത്തെത്തുടര്‍ന്ന്‌ ജി. മാധവന്‍ നായരടക്കം നാല്‌ ഉന്നത ശാസ്‌ത്രജ്ഞരെ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട്‌ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ്‌ രാജിവെച്ചത്‌.

സര്‍ക്കാരിന്റെ ഉത്തരവു സംബന്ധിച്ച വിവരങ്ങളും വിവാദത്തെക്കുറിച്ച്‌ അന്വേഷിച്ച ബി.കെ ചതുര്‍വേദി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകളും തനിക്കെതിരെ നടപടിക്ക്‌ ശുപാര്‍ശ ചെയ്‌ത മുന്‍ വിജിലന്‍സ്‌ കമ്മീഷണര്‍ പ്രത്യുഷ്‌ സിന്‍ഹ കമ്മീഷന്റെ റിപ്പോര്‍ട്ടും ലഭിക്കുന്നതിന്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അറിയിപ്പൊന്നും ലഭിച്ചില്ല. നടപടി തന്നെ മാനസികമായി വേദനിപ്പിച്ചെന്നും ഇതേത്തുടര്‍ന്നാണ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുന്നതെന്നും മാധവന്‍ നായര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക