Image

മൂന്നാറില്‍ എക്‌സൈസ്‌ സംഘത്തിനുനേരേ ആക്രമണം; ഗാര്‍ഡിന്‌ പരിക്ക്‌

Published on 28 January, 2012
മൂന്നാറില്‍ എക്‌സൈസ്‌ സംഘത്തിനുനേരേ ആക്രമണം; ഗാര്‍ഡിന്‌ പരിക്ക്‌
മൂന്നാര്‍: മൂന്നാറിലെ കുണ്ടള പുതുക്കടി എസ്‌റ്റേറ്റില്‍ റെയ്‌ഡിനെത്തിയ എക്‌സൈസ്‌ സംഘത്തിന്‌ നേരെ ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. വ്യാജമദ്യലോബിയാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു. സംഭവത്തില്‍ മുഖത്ത്‌ കല്ലുകൊണ്ട്‌ അടിയേറ്റ എക്‌സൈസ്‌ ഗാര്‍ഡ്‌ ബിജുവിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക