Image

എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രാംദേവ്

Published on 07 April, 2016
എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രാംദേവ്
കോഴിക്കോട്: ജാതി മത വിശ്വാസങ്ങള്‍ക്കതീതമായി എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്ന് ബാബാ രാംദേവ്.
കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഏതെങ്കിലും മതത്തിനുവേണ്ടിയല്ല, രാഷ്ട്രത്തിനു വേണ്ടിയാണ്. മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതക്കാരും ഇത് വിളിക്കാന്‍ തയാറാകണം. കേരളത്തിലെ പ്രത്യേക സാഹചര്യത്താല്‍ ഹിന്ദുത്വയില്‍നിന്ന് അകന്നുപോയവരെ തിരികെ കൊണ്ടുവരാനുള്ള ബാധ്യതയുണ്ട്. ഹിന്ദുസ്ഥാനില്‍ ജീവിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് അംഗീകരിക്കാന്‍ തയാറാവണം.

ഭാരതീയതയെയും മാതൃരാജ്യത്തെയും ഉള്‍ക്കൊള്ളാത്ത തത്ത്വശാസ്ത്രങ്ങളെ അംഗീകരിക്കാനാവില്ല. വന്ദേമാതരം എന്ന ശബ്ദത്തെപ്പോലും വിവാദമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കള്‍ സംഘടിച്ചില്‌ളെങ്കില്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇന്നത്തെ പല സംഭവങ്ങളും പഠിപ്പിക്കുന്നത്.
Join WhatsApp News
Oolappepi 2016-04-07 05:40:18
Enthoru nadakkatha swpnam!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക