Image

'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍

Published on 07 April, 2016
'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍
പ്രവാസി ചാനലിന്റെ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ നെഞ്ചില്‍ ഏറ്റിയ ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ് എന്ന പരിപാടിയുടെ രണ്ടാം ഭാഗം ഉടന്‍ തന്നെ പ്രവാസി ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. മിത്രാസ് പ്രൊഡക്ഷന്‍സും പ്രവാസി ചാനലും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ പരിപാടിയില്‍ സിനിമ ഉള്‍പ്പെടെയുള്ള കലാരംഗത്ത് തിളങ്ങിനില്‍ക്കുന്ന താരങ്ങളും ഗായകരും അവരുടെ കലാജീവിതത്തില്‍ ഉണ്ടായിട്ടുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ നമ്മുടെ മുമ്പിലേക്കു എത്തുന്നു.

ചുരുങ്ങിയ കാലംകൊണ്ട് തന്നെ നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും നല്ല മെഗാ സ്‌റ്റേജ് ഷോയുടെ ഡയറക്ടര്‍ എന്ന പേരെടുത്ത മിത്രാസ് രാജനും കൂട്ടുകാരും 2015 ല്‍ കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട്, സച്ചിന്‍ വാരിയര്‍, മണിയന്‍പിള്ള രാജു, ചിപ്പി, കലാഭവന്‍ ഷാജോണ്‍ തുടങ്ങി പത്തോളം കലാകാരന്മാരെ അവരുടെ അമേരിക്കന്‍ യാത്രാവിശേഷങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെക്കാന്‍ പ്രവാസി ചാനലില്‍ കൂടി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ഇത്തവണ അമേരിക്കയില്‍ നിന്നും കലാരംഗത്തു തിളങ്ങിനില്‍ക്കുന്ന ഒരുപിടി നല്ല കലാകാരന്മാരുടെ വിശേഷങ്ങളുമായിട്ടാണ് ഈ കൂടുകെട്ടു നിങ്ങളുടെ വീടുകളിലേക്ക് വരുന്നത്.

നോര്‍ത്ത് അമേരിക്കയിലെ ഒന്നാം നമ്പര്‍ ടെലിവിഷന്‍ ചാനല്‍ ആയ പ്രവാസി ചാനല്‍ എന്നും നിലവാരമുള്ള പരിപാടികള്‍ നിര്‍മ്മിച്ച് ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കാന്‍ മുന്‍പന്തിയില്‍ നിലകൊള്ളുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവാസി ചാനലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനോ പരിപാടികള്‍ നിര്‍മ്മിക്കാനോ താല്‍പര്യമുള്ളവര്‍ 9083455983 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍'ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ്' സെക്കന്‍ഡ് എഡിഷന്‍ ഉടന്‍ പ്രവാസി ചാനലില്‍
Join WhatsApp News
Nadan 2016-04-07 20:57:30
Reproduction of last year's episode?
Pazhaya been just puthiya kuppiyil? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക