Image

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഹില്ലരിക്ക് യോഗ്യതയില്ലെന്ന് ബെര്‍ണിസാന്റേഴ്‌സ്

പി.പി.ചെറിയാന്‍ Published on 07 April, 2016
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഹില്ലരിക്ക് യോഗ്യതയില്ലെന്ന് ബെര്‍ണിസാന്റേഴ്‌സ്
ഫിലഡല്‍ഫിയ: കമാന്‍ഡര്‍ ചീഫ് എന്ന പദവിക്ക് ഹില്ലരിക്കു ഒരു യോഗ്യതയുമില്ലെന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ്  സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരരംഗത്തുള്ള വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സ് പ്രഖ്യാപിച്ചു.

പെന്‍സില്‍വാനിയായില്‍ ഇന്ന്(ഏപ്രില്‍ 6) ബുധനാഴ്ച വൈകീട്ട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ബെര്‍ണി.

അമേരിക്കയെ നയിക്കാന്‍ ബെര്‍ണി സാന്റേഴ്‌സ് തയ്യാറായിട്ടില്ല എന്ന് ഇന്ന് രാവിലെ ക്ലിന്റന്‍ പ്രസ്താവിച്ചതിനെതിരെയായിരുന്നു ബെര്‍ണിയുടെ രോഷ പ്രകടനം.
ഇറാക്ക് യുദ്ധം, കീസ്റ്റോണ്‍ പൈപ്പ്‌ലൈന്‍, മിനിമം വേതനം ഉയര്‍ത്തല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ക്ലിന്റല്‍ സ്വീകരിച്ച നിലപാടിനെ മുഖവിലയ്‌ക്കെടുത്താണ് ബര്‍ണീസ് ക്ലിന്റനുനേരെ വിമര്‍ശനമുയര്‍ത്തിയത്.

ഡമോക്രാറ്റിക്ക് പ്രസിഡന്റ് പദത്തിന് ഹില്ലരി ഒന്നാം സ്ഥാനത്തു നില്‍ക്കുന്നുണ്ടെങ്കിലും, ചൊവ്വാഴ്ച നടന്ന പ്രൈമറിയില്‍ ബെര്‍ണിയ നേടിയ വിജയം അല്‍പം ഭയാശങ്കകള്‍ ഹില്ലരി ക്യാമ്പില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് പ്രൈമറി കഴിയുന്നതോടെ ആരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെന്ന് കൂടുതല്‍ വ്യക്തമാകും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന ട്രംമ്പിന്റെ ഭാവിയും ഇതില്‍ നിന്നും ഒട്ടു ഭിന്നമല്ല.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിന് ഹില്ലരിക്ക് യോഗ്യതയില്ലെന്ന് ബെര്‍ണിസാന്റേഴ്‌സ്
Join WhatsApp News
Voter 2016-04-07 11:31:52
Looks like he is hired by Republicans to attack and bring down Hilary. He is a Senator for past 25 years and has not achieved much. No doubt he is getting money from anti- Hilary capitalists and religious fundamentalists. 
 Hilary will be the Democratic candidate and Next President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക