Image

ഫോമാ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 06 April, 2016
ഫോമാ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ: ഫോമ ചിക്കാഗോ റീജിണല്‍ കണ്‍വന്‍ഷന്റേയും, നാഷണല്‍ കണ്‍വന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ കിക്ക്ഓഫിന്റേയും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി റീജണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും മറ്റു ഭാരവാഹികളും അറിയിച്ചു. റീജണല്‍ കിക്ക്ഓഫ് ഏപ്രില്‍ 16-നു ശനിയാഴ്ച വൈകുന്നേരം 6.30-ന് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നത് സീറോ മലബാര്‍ സഭ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് തിരുമേനിയായിരിക്കും. മുഖ്യാതിഥി മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ ഡി മരിയ ആണ്. ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ നാഷണല്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്ക്ഓഫിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. ഫോമ നാഷണല്‍ കണ്‍വന്‍ഷന് മുന്നോടിയായിട്ടുള്ള റീജണല്‍ കണ്‍വന്‍ഷന്‍ അമേരിക്കയുടെ വിവിധ റീജനുകളിലും നടത്താറുണ്ട്. അതിലൊന്നാണ് ഏപ്രില്‍ 16-നു ചിക്കാഗോയില്‍ നടക്കുന്നത്.

ജൂലൈ 7 മുതല്‍ 10 വരെ മയാമിയില്‍ നടക്കുന്ന നാഷണല്‍ കണ്‍വന്‍ഷന്‍ വളരെ ഭംഗിയാക്കുവാന്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. അമേരിക്കന്‍ മലയാളികളുടെ എല്ലാ സഹകരണവും കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിന് ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

ഫോമ ചിക്കാഗോ റീജണല്‍ പൊതുസമ്മേളനം, വിവിധതരം കലാപരിപാടികള്‍, ഡിന്നര്‍ എന്നിവയാണ് കിക്കോഫ് സമ്മേളനത്തോടനുബന്ധിച്ച് വൈകുന്നേരം 6.30 മുതല്‍ അരങ്ങേറുന്നത്. എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി വള്ളിക്കളം (847 722 7598), ബെന്നി വാച്ചാച്ചിറ (847 322 1973), ജോസി കുരിശിങ്കല്‍ (773 478 4357), ബിജി ഫിലിപ്പ് (224 565 8268), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), സ്റ്റാന്‍ലി കളരിക്കമുറി (847 877 3316), അച്ചന്‍കുഞ്ഞ് മാത്യു (847 912 2578), രഞ്ചന്‍ ഏബ്രഹാം (847 287 0661), പീറ്റര്‍ കുളങ്ങര (847 951 4476), സാം ജോര്‍ജ് (773 671 6073), സുഭാഷ് ജോര്‍ജ് (630 486 6040), മനു നൈനാന്‍ (847 532 9384), ജോര്‍ജ് മാത്യു (ബാബു) 847 602 9326. ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്.
Join WhatsApp News
Vayanakkaran 2016-04-07 12:04:48
FOMAA-FOKANA and most of the Malayalee Associations are considered as secular Associations or entity. But for most of the time these so called Associations or unbrella Associations\\\' programs are inagurated by big big religious heads or priests from Christian-Hindu-religiouys heads. These religious headers or leaders are the main speakers, key note speakers, lamp lighters, celebrities up there. That is wrong.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക