Image

സെലിബ്രിറ്റി ക്രിക്കറ്റ് : തെലുങ്ക് വാരിയേഴ്‌സിന് 95 റണ്‍സ് വിജയലക്ഷ്യം

Published on 28 January, 2012
സെലിബ്രിറ്റി ക്രിക്കറ്റ് : തെലുങ്ക് വാരിയേഴ്‌സിന് 95 റണ്‍സ് വിജയലക്ഷ്യം
ബാംഗ്ലൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിന് എതിരെ തെലുങ്ക് വാരിയേഴ്‌സിന് 95 റണ്‍സ് വിജയലക്ഷ്യം. ആദ്യംബാറ്റു ചെയ്ത കേരളാ സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുത്തു. നെവിന്‍ പോളി (46 റണ്‍സ്) മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്.

മത്സരത്തില്‍ ടോസ് നേടിയ തെലുങ്ക് വാരിയേഴ്‌സ് കേരളാ സ്‌ട്രൈക്കേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കേരളാ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ മോഹന്‍ ലാല്‍ ഇന്ന് കളിക്കുന്നില്ല. ലാലിനു പകരം രാജീവ് പിള്ളയാണ് ടീമിനെ നയിക്കുന്നത്.

നേരത്തേ ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചതോടെയാണ് വേദി മാറ്റാന്‍ സി.സി.എല്‍. അധികൃതര്‍ തീരുമാനിച്ചത്.

കൊച്ചിയിലെ രണ്ടാം മത്സരത്തിലെ ഉജ്ജ്വല വിജയം നല്‍കിയ ആത്മവിശ്വാസവുമായാണ് സ്‌ട്രൈക്കേഴ്‌സ് ഇവിടെ എത്തിയത്. വെങ്കിടേഷ് നയിക്കുന്ന തെലുങ്ക് വാരിയേഴ്‌സ് പരാജയം അറിയാതെയാണ് മൂന്നാം മത്സരത്തിന് എത്തുന്നത്. ഷാര്‍ജയില്‍ മുംബൈ ഹീറോസുമായി നടന്ന ആദ്യമത്സരം ടൈ ആയിരുന്നു. കര്‍ണാടക ബുള്‍ഡോസേഴ്‌സുമായുള്ള രണ്ടാം മത്സരത്തില്‍ വിജയം തെലുങ്ക് താരങ്ങള്‍ക്ക് ഒപ്പമായിരുന്നു. പോയന്‍റ് നിലയില്‍ വാരിയേഴ്‌സാണ് ഒന്നാമത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക