Image

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അസറെങ്കയ്ക്ക് കിരീടവും ലോക ഒന്നാം നമ്പര്‍ സ്ഥാനവും

Published on 28 January, 2012
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അസറെങ്കയ്ക്ക് കിരീടവും ലോക ഒന്നാം നമ്പര്‍ സ്ഥാനവും
മെല്‍ബണ്‍: മുന്‍ ചാംപ്യനായ മരിയ ഷറപ്പോവയെ തറപറ്റിച്ച് വിക്‌ടോറിയ അസറെങ്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ (6-3, 6-0) ജയിച്ചു. ഈ ജയത്തോടെ വനിതകളുടെ ലോക ഒന്നാം നമ്പര്‍ താരമായി അസറെങ്ക മാറി. ബലാറസില്‍ നിന്നുള്ള മൂന്നാം സീഡുകാരി റഷ്യയുടെ ഷറപ്പോവയുടെ നാലാം ഗ്രാന്‍സ്‌ലാം കിരീടമെന്ന മോഹമാണ് തട്ടിത്തെറിപ്പിച്ചത്. 

അസറെങ്കയുടെ ആദ്യത്തെ ഗ്രാന്‍സ്‌ലാം കിരീടമാണ് ഇത്. പുതിയ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി പെട്ര ക്വിറ്റോവയും മൂന്നാമതായി ഷറപ്പോവയുമുണ്ട്. 2005ല്‍ മെല്‍ബണില്‍ തന്നെ തന്റെ ജൂനിയര്‍ ടൈറ്റില്‍ അസറെങ്ക സ്വന്തമാക്കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക