Image

ഹിന്ദി പിന്നണി ഗായിക ദീപാലി ജോഷി വാഹനാപകടത്തില്‍ മരിച്ചു

Published on 28 January, 2012
 ഹിന്ദി പിന്നണി ഗായിക ദീപാലി ജോഷി വാഹനാപകടത്തില്‍ മരിച്ചു
കുവൈത്ത് സിറ്റി: ഹിന്ദി പിന്നണി ഗായിക ദീപാലി ജോഷി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. ഒരു സ്ഥാപനത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍ എംബസിയില്‍ ഒരുക്കിയ സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍.

വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്കുള്ള മാര്‍ഗമധ്യേ ആണ് അപകടം. അവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചുവെന്നാണ് പ്രാഥമിക വിവരം.

സംഗീത പരിപാടി സംഘാടകരായ സ്ഥാപനത്തിലെ രണ്ടുപേരും ദീപാലിയും കൂടെ വന്നയാളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മൂന്നുപേര്‍ക്കും പരിക്കുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക