Image

മോഡിയെ പ്രകീര്‍ത്തിച്ചുള്ള പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ്

Published on 28 January, 2012
മോഡിയെ പ്രകീര്‍ത്തിച്ചുള്ള പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചുള്ള പരസ്യത്തെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസിന്റെ ഗുജറാത്ത് ഘടകം പ്രാദേശിക പത്രങ്ങളില്‍ നല്‍കിയ പരസ്യമാണ് മോഡിയെ പ്രകീര്‍ത്തിക്കുന്നതാണെന്ന് ആക്ഷേപമുയര്‍ന്നത്. 

മോഡിയെ മികച്ച സംഘാടകനായും സൂക്ഷ്മബുദ്ധിയുള്ള തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായുമാണ് പരസ്യത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വാക്കുകള്‍ മോഡിയെ പ്രകീര്‍ത്തിക്കുന്നതല്ല മറിച്ച് പരിഹസിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. മോഡിയുടെ മുന്‍ഗാമികള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്‌ടെന്നാണ് പരസ്യം അര്‍ഥമാക്കുന്നതെന്നും രാജീവ് ശുക്ല പറഞ്ഞു. 

ഗുജറാത്തിലെ സംരഭങ്ങളെ പ്രകീര്‍ത്തിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും ഒരു വ്യക്തിയെ പ്രകീര്‍ത്തിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തെറ്റായ പ്രചാരണം നടക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക