Image

ഉമ്മന്‍ ചാണ്ടിക്കു ഹൈക്കമാന്‍ഡ് വഴങ്ങി; സുധീരന്റെ ആദര്‍ശം പെട്ടിയില്‍

Published on 03 April, 2016
ഉമ്മന്‍ ചാണ്ടിക്കു ഹൈക്കമാന്‍ഡ് വഴങ്ങി; സുധീരന്റെ ആദര്‍ശം പെട്ടിയില്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിലപാടുകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. വി.എം. സുധീരന്റെ ആദര്‍ശ വാദം തല്‍ക്കാലംമാറ്റിവയ്ക്കാം. കളങ്കിതരെയും പലവട്ടം ജയിച്ചവരെയും മാറ്റി പുതിയവര്‍ക്ക് അവസരം നല്‍കണമെന്ന നിലപാടാണു ഇതോടെ പെട്ടിയിലായത്
മന്ത്രിമാരായ കെ.സി ജോസഫ് (ഇരിക്കൂര്‍), അടൂര്‍ പ്രകാശ് (കോന്നി), കെ. ബാബു (തൃപ്പൂണിത്തുറ) എന്നിവര്‍ വീണ്ടും ജനവിധി തേടും. ഡൊമിനിക് പ്രസന്റേഷന്‍ കൊച്ചിയിലും ബെന്നി ബെഹനാന്‍ തൃക്കാക്കരയിലും വീണ്ടും മത്സരിക്കും.

ആരോപണ വിധേയരും നാലില്‍ കൂടുതല്‍ തവണ ജയിച്ചവരും തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് സുധീരന്‍ സ്‌ക്രീനിങ് കമ്മറ്റി യോഗത്തില്‍ നിര്‍ദേശിച്ചത്. എന്നാല്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനെ ശക്തമായി എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഇരിക്കൂര്‍,തൃപ്പുണിത്തുറ,കോന്നി,തൃക്കാക്കര മണ്ഡലങ്ങളില്‍ സുധീരന്‍ പകരം സ്ഥാനാര്‍ഥികളെ നിര്‍ദേശിച്ചിരുന്നു.

അഞ്ച് പേരെയും മാറ്റിനിര്‍ത്തിയേ തീരൂ എന്ന് തുടക്കം മുതല്‍ സുധീരന്‍ നിലപാടെടുത്തപ്പോള്‍ ആരോപണത്തിന്റെ പേരില്‍ മന്ത്രിമാരെ മാറ്റിനിര്‍ത്തിയാല്‍ താന്‍ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടിയും കട്ടായം പറഞ്ഞു.

ചര്‍ച്ച പുരോഗമിച്ചപ്പോള്‍ രണ്ട് മന്ത്രിമാരെ മാത്രം മാറ്റിയാല്‍ വഴങ്ങാം എന്നതിലേക്ക് സുധീരനും അയഞ്ഞു. പക്ഷേ ഉമ്മന്‍ ചാണ്ടി ആദ്യമെടുത്ത നിലപാടില്‍ നിന്ന് അണുവിട മാറിയില്ല. ഒടുവില്‍ ആ പിടിവാശി ജയിച്ചു.

39 സിറ്റിങ് എം.എല്‍.എമാരില്‍ 34 പേര്‍ മത്സരിക്കും. മന്ത്രിമാരായ സി.എന്‍ ബാലകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, എം.എല്‍.എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, ടി.എന്‍ പ്രതാപന്‍, പി.എ മാധവന്‍ എന്നിവരാണ് മത്സരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാല്‍ വഴങ്ങുകയായിരുന്നു.

അതേസമയം, തന്റെ ഭീഷണിക്ക് ഹൈകമാന്‍ഡ് വഴങ്ങിയെന്ന ആരോപണം നിഷേധിച്ച ഉമ്മന്‍ചാണ്ടി വാര്‍ത്ത പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി. സമ്മര്‍ദത്തിന് വഴങ്ങിയല്ല ഹൈകമാന്‍ഡ് തീരുമാനം എടുക്കാറുള്ളതെന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയുടെ കാര്യത്തില്‍ എല്ലാം എല്ലാം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ചെന്നിത്തല പറഞ്ഞത്. പട്ടിക അന്തിമമാകുന്നതുവരെ ഡല്‍ഹിയില്‍ തുടരാനാണ് ചെന്നിത്തലയുടെ തീരുമാനം.

മന്ത്രിമാരെ കളങ്കിതരായും തെറ്റുകാരായും ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരെയും ബലിയാടാക്കില്ല.

മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്. കൂട്ടുത്തരവാദിത്വത്തിന്റെ ഭാഗമായാണ് തീരുമാനങ്ങളെടുത്തത്. ഇപ്പോള്‍ നടക്കുന്നത് തനിക്കെതിരെയുള്ള പ്രവര്‍ത്തനമാണെന്ന് ഉമ്മന്‍ചാണ്ടി ! പറഞ്ഞു.

ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ പ്രമുഖ നേതാക്കള്‍ ആരും മത്സരിക്കില്ലെന്ന് ഗ്രൂപ്പ് യോഗത്തില്‍ തീരുമാനമെടുത്തതായാണ് സൂചന. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകുന്നതിനു മുന്‍പാണ് യോഗത്തില്‍ പങ്കെടുത്തത്.

കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍. വ്യക്തിയോടോ, വ്യക്തികളോടോ ഉള്ള വിരോധം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ല.

പാര്‍ട്ടി നേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കും. തന്റെ അഭിപ്രായം പാര്‍ട്ടിയുടെ വിജയത്തിന് വേണ്ടിയാണ്. 

മത്സരിക്കാന്‍ തനിക്ക് പൂര്‍ണ യോഗ്യതയുണ്ടെന്ന് കെ. ബാബു. താന്‍ മത്സരിക്കണോയെന്ന് മണ്ഡലത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും പറഞ്ഞാല്‍ മാറിനില്‍ക്കേണ്ടയാളല്ല ഞാന്‍. എനിക്കെതിരായ ഒരു ആരോപണവും തെളിയിക്കാന്‍ സാധിച്ചിട്ടില്ല. മല്‍സരിക്കാതിരിക്കാന്‍ എന്ത് അയോഗ്യതയാണു എനിക്കുള്ളത് ബാബു ചേദിച്ചു. 

Chandy has his way, Congress agrees to five disputed names


New Delhi/Thiruvananthapuram, April 3 (IANS) The Congress high command on Sunday agreed to the demands of Kerala Chief Minister Oommen Chandy and gave its nod to five candidates for the assembly polls though their selection was opposed tooth and nail by state party chief V.M. Sudheeran.

The party high command agreed to the five names after almost a week of numerous rounds of talks at various levels.

Since the time the state's top leadership reached Delhi on March 27, Sudheeran had been strongly opposing the re-nomination of Excise Minister K. Babu, who is facing allegations in the bar scam, Revenue Minister Adoor Prakash, who is embroiled in a row over land transfer, Culture Minister K.C. Joseph, who has been a legislator since 1982, Benny Behanan for allegedly having links with solar panel scam accused, and five-time legislator and former minister Dominic Presentation.

Even after two rounds of talks with party president Sonia Gandhi, Chandy stood his ground and said if any of the five is dropped, he will not contest the polls.

Sources said former defence minister A.K. Antony, who is also a former chief minister of Kerala, stepped in on Sunday morning and persuaded both party vice president Rahul Gandhi and Sonia Gandhi to allow Chandy the freedom.

Sudheeran, before returning to Kerala on Sunday, told reporters in Delhi that he has assured the party high command that he will not put pressure on it for the selection of candidates.

"I have assured the high command, I will not stand in the way of whatever decisions they take. It was not with any personal grudge, that I opposed a few names," said Sudheeran.

Chandy also left for Kerala on Sunday. After arriving in Kochi, he visited his home turf Puthupally.

Asked by the media if he was happy that he was able to "pressurise" the party high command, he said: "All what you are hearing in the news is baseless."

"No one can ever get the better of our high command. All what you hear is not true. We all said what we had to say and the final decision would be that of the high command," Chandy told reporters in Puthupally.

The three top leaders of the party from Kerala -- Chandy, Sudheeran and state Home Minister Ramesh Chennithala -- have been in Delhi for over a week to finalise the list of candidates for the 82 constituencies the party is contesting.

According to sources, the high command wanted to please both Chandy and Sudheeran, but the chief minister stuck to his stand.

A worried Indian Union Muslim League -- the second biggest ally in the Congress-led United Democratic Front (UDF) -- meanwhile got in touch with the Congress high command and expressed apprehension that if Chandy is not going to lead the UDF, things could go haywire.

Chandy had informed the national leadership that he was prepared to step down and aside, and anyone else could lead the party to the polls. He, however, said he will campaign in all the 140 assembly constituencies.

Polls for the 140-member Kerala assembly will be held on May 16.

Join WhatsApp News
pappachi 2016-04-03 05:38:13
all people in kerala know the reason why hycommand agree with shri ummenchandy. both are achans
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക