Image

ടൊറന്റൊ അലിഗര്‍ അലൂമിനി സര്‍ സയ്യദ് ദിനാഘോഷം നടത്തി

പി.പി.ചെറിയാന്‍ Published on 28 January, 2012
ടൊറന്റൊ അലിഗര്‍ അലൂമിനി സര്‍ സയ്യദ് ദിനാഘോഷം നടത്തി
ടൊറന്റൊ: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ മുന്നൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളും, കുടുംബാംഗങ്ങളും ഒത്ത് ചേര്‍ന്ന് അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യദ് ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ടൊറന്റൊയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ ഒന്റോറിയൊ സംസ്ഥാന മന്ത്രിയും അലിഗര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഹരിന്ദര്‍ ടാക്കര്‍, ഡോ. റിസാ മോറിഡി തുടങ്ങിയവര്‍ മുഖ്യാത്ഥികളായിരുന്നു.

കനേഡിയന്‍ തൊഴില്‍ മേഖലയില്‍ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നല്‍കിയ വിലയേറിയ സംഭാവനകളില്‍ അഭിമാനം കൊള്ളുന്നതായി മന്ത്രി ടാക്കര്‍ പറഞ്ഞു.

അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങളെകുറിച്ചും, പ്രാരംഭ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചും ഡോ. റീസ മോറിഡി പ്രതിപാദിച്ചു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ പ്രീതി സരണ്‍ ചടങ്ങില്‍ സംബന്ധിച്ചു.

ക്വസി അബ്ദൂസ് സലാം, അഫ്താബ് ഖാന്‍ , ജമാല്‍ നസീര്‍ , അന്‍സാര്‍ ഖുറേഷി, ഫിറോസ് ഖാന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്.

ടൊറാന്റോയില്‍ നിന്നുള്ള ചന്ദ്രിമ ട്രൂപ്പ് അവതരിപ്പിച്ച ഗസല്‍ പരിപാടിയോടെ ആഘോഷങ്ങള്‍ സമാപിച്ചു.
ടൊറന്റൊ അലിഗര്‍ അലൂമിനി സര്‍ സയ്യദ് ദിനാഘോഷം നടത്തിടൊറന്റൊ അലിഗര്‍ അലൂമിനി സര്‍ സയ്യദ് ദിനാഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക