Image

കോണ്‍ഗ്രസ് യോഗം തീരുമാനമാകാതെ പിരിഞ്ഞു:ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക്

Published on 02 April, 2016
കോണ്‍ഗ്രസ് യോഗം തീരുമാനമാകാതെ പിരിഞ്ഞു:ഉമ്മന്‍ചാണ്ടി കേരളത്തിലേക്ക്
ന്യൂഡല്‍ഹി: കളങ്കിതരായ മന്ത്രിമാര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി സോണിയ ഗാന്ധിയുടെ മേല്‍നോട്ടത്തില്‍ നടന്ന കോണ്‍ഗ്രസ് യോഗം തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഞായറാഴ്ച രാവിലെയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉച്ചയോടെയും കേരളത്തിലേക്ക് മടങ്ങും. കേരളത്തിലേക്ക് മടങ്ങുന്ന ഉമ്മന്‍ചാണ്ടി 9.30ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. അതേസമയം, രമേശ് ചെന്നിത്തല ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ തുടരും. ഒമ്പത് സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് ഇപ്പോഴും തര്‍ക്കത്തിലുള്ളത്.

ഏറ്റവും നല്ല രീതിയില്‍ തന്നെ ചര്‍ച്ച നടത്തി. ചില കാര്യങ്ങളില്‍കൂടി തീരുമാനമാകാനുണ്ട്. ഇതിന് ശേഷം പൂര്‍ണമായ പട്ടിക പ്രഖ്യാപിക്കും. തിരക്കുള്ളവര്‍ നാളെ രാവിലെ കേരളത്തിലേക്ക് മടങ്ങും. തനിക്ക് തിരക്കില്ലെന്നും താന്‍ ഉച്ചക്കുശേഷമെ മടങ്ങൂവെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉമ്മന്‍ചാണ്ടി, സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് സോണിയ ഗാന്ധിയെ കണ്ടത്. മൂന്നുപേരും ഒരുമിച്ച് ഒരു കാറില്‍ സോണിയയെ കാണാന്‍ എത്തുകയായിരുന്നു. ഈ ചര്‍ച്ചക്ക് മുമ്പ് ഉമ്മന്‍ചാണ്ടിയും സുധീരനും ചര്‍ച്ച നടത്തിയിരുന്നു. എ.കെ ആന്റണിയമായും ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തി.

ഇന്ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നാണ് വെള്ളിയാഴ്ച വൈകീട്ട് സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചത്. ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായി എന്നും സുധീരന്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. ആരോപണവിധേയരായവര്‍ മാറിനില്‍ക്കണമെന്ന സുധീരന്റെ നിലപാടാണ് കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

Join WhatsApp News
Ninan Mathullah 2016-04-02 16:51:42
This is pure hypocrisy. In this 21st century it is quite easy to raise allegations against anybody if media ready to publish it. Especially when the media in Kerala side with different political parties it is easy to raise allegation. If this is the standard used in public life anybody can be removed from public life by vested interests. What type of justice is this? Last several years we so conspiracy by different groups tin their self interests even using vulgar characters to raise allegations and tarnish the image of those doing selfless service. Is it possible for anybody to survive in public life if this is the standard used? This will discourage sincere people from public service. A person is not guilty until proved guilty
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക