Image

കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Published on 28 January, 2012
കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ബംഗ്ലാദേശി കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 12 പേരുണ്ടായിരുന്ന ഒരു മത്സ്യബന്ധനബോട്ട് കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

കൊള്ളക്കാരുടെ ആക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചായിരുന്നു ആക്രമണം. രണ്ട് സംഘങ്ങളായിട്ടാണ് കൊള്ളക്കാര്‍ ആക്രമണം നടത്തിയത്. ഒരു സംഘം മാ ബസന്തി എന്ന ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു മത്സ്യബന്ധനബോട്ടിലെ തൊഴിലാളികള്‍ വെടിയൊച്ച കേള്‍ക്കുകയും ഇവര്‍ എത്തി കൊള്ളക്കാരെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. 

ഏതാനും കൊള്ളക്കാരെ ഇവര്‍ പിടികൂടുകയും ചെയ്തു. ഇതേ സമയം മറ്റൊരു സംഘം താര എന്ന ബോട്ടില്‍ പോയിരുന്ന 12 തൊഴിലാളികളെ ബോട്ട് സഹിതം തട്ടിക്കൊണ്ടുപോകുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക