Image

ഇ മെയില്‍ വിവാദം: എസ്.ഐക്ക് തീവ്രവാദ ബന്ധമെന്ന് സുരേന്ദ്രന്‍

Published on 28 January, 2012
ഇ മെയില്‍ വിവാദം: എസ്.ഐക്ക് തീവ്രവാദ ബന്ധമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: ഇ - മെയില്‍ വിവാദത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഹൈടെക് സെല്‍ എസ്.ഐ എസ്.ബിജുവിന് തീവ്രവാദ ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബിജുവിനെ ആരാണ് ഹൈടെക് സെല്ലില്‍ നിയമിച്ചതെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എസ് .ബിജുവിന്റെ യഥാര്‍ഥ പേര് ബിജു സലിം എന്നാണ്. ഇയാള്‍ മഅദനിയുടെ ക്യാമ്പിലെ സ്ഥിരം അംഗമായിരുന്നു.മ്ദനി ജയിലില്‍ പേയ ശേഷം ഇയാള്‍ ജമാ അത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇ മെയില്‍ വിവാദം എന്‍.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഇ - മെയില്‍ വിവാദത്തിന് അടിസ്ഥാനമായ രേഖകള്‍ ചോര്‍ത്തിയതിന് എസ്.ഐ. എസ്.ബിജുവിനെ കഴിഞ്ഞയാഴ്ചയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഹൈടെക് സെല്‍ എ.സി എന്‍.വിനയകുമാരന്‍ നായര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക