Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി

ഷാജി രാമപുരം Published on 28 January, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
ഡാളസ് : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് മേയ് 26, 27, 28 തീയതികളില്‍ മാരിയേട്ട് ലെഗസിപ്ലേനോയില്‍ വച്ചു നടത്തുന്നതിന്റെ മുന്നോടിയായി നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ആദ്യ രജിസ്‌ട്രേഷന്‍ ഫോറവും ചെക്കും ജനറല്‍ കണ്‍വീനര്‍ ഏലിയാസുകുട്ടിക്കു നല്‍കികൊണ്ട് മുന്‍ പ്രസിഡന്റും കോ-കണ്‍വീനറും കൂടിയായ പി.സി. മാത്യൂ നിര്‍വ്വഹിച്ചു.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഗോപാല പിള്ള വേള്‍ഡു മലയാളി കൗണ്‍സിലിന്റെ അഭിമാനത്തിന് ആക്കം കൂട്ടുന്ന കോണ്‍ഫറന്‍സിലേക്ക് മലയാളി സമൂഹത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു കൊണ്ടു പ്രസംഗിച്ചു. "വേള്‍ഡു മലയാളി കൗണ്‍സില്‍ പേറ്റന്റുള്ള ഡാലസ് പ്രൊവിന്‍സും നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സും മാത്രമെ ഡാളസ്
മെട്രോപ്ലക്‌സില്‍ നിലനില്‍ക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു."
കോണ്‍ഫറന്‍സിന്റെ വിവിധ ഘട്ടങ്ങളെപ്പറ്റി ഏലിയാസുകുട്ടി വിശദീകരിക്കുകയും രജിസ്‌ട്രേഷന്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

പതിനഞ്ചോളം പേര്‍ യോഗത്തില്‍ വച്ച് മുമ്പോട്ടു വരികയും മറ്റുള്ളവര്‍ക്ക് പ്രോത്സാഹനം പകരുകയും ചെയ്തു. ജോര്‍ജ്ജ് ആന്‍ഡ്രൂസ്, സാജു സെബാസ്റ്റ്യന്‍ , സെസില്‍ ചെറിയാന്‍ , ജോണ്‍സണ്‍ തലച്ചെല്ലൂര്‍ , സജി ജോര്‍ജ്ജ്, ഗോപാലപിള്ള എന്നിവര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി. കോണ്‍ഫറന്‍സു കമ്മിറ്റി ട്രഷറാര്‍ തോമസ് ഏബ്രഹാം ആശംസാപ്രസംഗം നടത്തി ഒപ്പം കോണ്‍ഫറന്‍സ് കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിക്കുകയും ചെയ്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നോര്‍ത്ത് ടെക്‌സാസ് പ്രൊവിന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക