Image

ഡാലസില്‍ ഡിഎംഎയുടെ റിപബ്‌ളിക് ദിനാഘോഷം ഇന്ന്

ബിനോയി സെബാസ്റ്റ്യന്‍ Published on 28 January, 2012
ഡാലസില്‍ ഡിഎംഎയുടെ റിപബ്‌ളിക് ദിനാഘോഷം ഇന്ന്
ഡാലസ് : ഡാലസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് കരോള്‍ട്ടണിലുള്ള സി.ജെ ഗാര്‍ഡന്‍ ഹാളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന റിപ്ബ്‌ളിക്ക് ദിനാഘോഷപരിപാടികള്‍ കരോള്‍ട്ടന്‍ സിറ്റി ഹാളിലായിരിക്കും നടക്കുകയെന്ന് പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. നോര്‍ത്ത് ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന പരിപാടിയിലേക്ക് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനുവേണ്ടിയാണ് പരിപാടി സിറ്റിഹാളിലേക്കു മാറ്റിയതെന്ന് അദേഹം പറഞ്ഞു.

നോര്‍ത്ത് ടെക്‌സസിലെ സാമുഹ്യസാംസ്‌ക്കാരികസഹിത്യരംഗങ്ങളിലെയും ദൃശ്യമാദ്ധ്യമേഖലയിലെയും പ്രമൂഖവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കും. ഇതോടൊപ്പം ഉപവാസസമര്‍പ്പണവും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തവരെക്കുറിച്ചുള്ള സ്മരണാജ്ഞലിയുമുണ്ടായിരിക്കും.

മേല്‍വിലാസം: 1610 ഈസ്റ്റ് ക്രോസ്ബി റോഡ്, കരോള്‍ട്ട
ന്‍


ബന്ധപ്പെടുവാ
ന്‍ ‍: ഫിലിപ്പ് ചാമത്തില്‍(469 877 7266), ജേക്കബ് പറമ്പത്ത്(972 839 7591), ഡക്സ്റ്റര്‍ ഫെരേര(972 769 4652)ബിജു തോമസ്(ലോസന്‍ ട്രാവന്‍സ്, 972 342 0568), തോമ്മച്ചന്‍ മുകളേല്‍ (214 299 0746)
ഡാലസില്‍ ഡിഎംഎയുടെ റിപബ്‌ളിക് ദിനാഘോഷം ഇന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക