Image

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)

തോമസ് കൂവള്ളൂര്‍ Published on 29 March, 2016
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് (ഐ.എ.എം.സി.വൈ)ന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരുടെ ഒരു യോഗം മാര്‍ച്ച് 17-ന് വൈകീട്ട് 7 മണിക്ക് 54 യോങ്കേഴ്‌സ് ടെറസ്സില്‍ വെച്ചു കൂടുകയുണ്ടായി. മൊത്തം 5 പേരടങ്ങിയ ബോര്‍ഡ് ഓഫ് ട്രസ്റ്റിമാരില്‍ 4 പേര്‍ യോഗത്തില്‍ ഹാജരായിരുന്നു.

സംഘടനയുടെ ബൈലോയ്ക്കു വിരുദ്ധമായി ഇലക്ഷന്‍ കമ്മീഷണറായി നിയോഗിച്ചിരുന്ന മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ബോര്‍ഡിന്റെ അഭാവത്തില്‍ വിവാദപരമായ ഒരു ഇലക്ഷന്‍ നടത്തി സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ ബോര്‍ഡു ചെയര്‍മാന്‍ ആയി 8 വര്‍ഷം തുടര്‍ന്നുപോന്നിരുന്ന ജോര്‍ജ്  ഉമ്മനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും, പുതിയ ബോര്‍ഡ് ചെയര്‍മാനായി തോമസ് അന്തപ്പന്‍ ചാവറയെ തിരഞ്ഞെടുക്കുകയും ചെയ്തു.

'ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന് 'നവനേതൃത്വം' എന്ന തലക്കെട്ടില്‍ രാജു.വി.സക്കറിയ (പ്രസിഡന്റ്), സജി കഞ്ഞുകുട്ടി കടമ്പനാട് (സെക്രട്ടറി), എബ്രഹാം കൈപ്പള്ളില്‍ (ട്രഷറര്‍), ജോര്‍ജ് ഉമ്മന്‍ (ബോര്‍ഡ് ചെയര്‍മാന്‍), എന്ന പേരില്‍ വന്ന വിവാദപരമായ വാര്‍ത്തയാണ് ഇത്തരത്തില്‍ ഒരു ബോര്‍ഡ് അടിയന്തിരമായി ചേരാന്‍ കാരണമാക്കിയത്.

മാര്‍ച്ച് 6-ാം തിയതി 54 യോങ്കേഴ്‌സ് ടെറസ്സില്‍ വെച്ചു കൂടിയ പൊതുയോഗത്തിന്റെ റിപ്പോര്‍ട്ടും, 2015 ഡിസംബര്‍ മാസത്തിനുമുന്‍പ് നടത്തേണ്ടിയിരുന്ന സംഘടനയുടെ തിരഞ്ഞെടുപ്പും, പൊതുയോഗവും മാറ്റിവെയ്ക്കാനുണ്ടായ കാരണവും, കേരളത്തില്‍ ദീര്‍ഘനാളത്തെ അവധിക്കുപോയി തിരിച്ചുവന്നശേഷം ഫെബ്രുവരി 7-ാം തിയതി ബോര്‍ഡു ചെയര്‍മാന്‍ ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനങ്ങളും വിലയിരുത്തിയശേഷമാണ് ബോര്‍ഡ് തീരുമാനമെടുത്തത്.

സംഘടനയുടെ ബൈലോ പ്രകാരം ഇലക്ഷന്‍ മത്സരമുണ്ടാകുന്നപക്ഷം കോറമുണ്ടെങ്കില്‍ മാത്രമേ നടത്താവൂ. എന്നു തന്നെയല്ല, അങ്ങിനെ മത്സരമുണ്ടാകുന്നപക്ഷം രണ്ടു ബോര്‍ഡു മെമ്പര്‍മാരെ റിട്ടേണിങ് ഓഫീസര്‍മാരായി നിയോഗിച്ചിരിക്കണം എന്ന് ബൈലോയില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

2007 മെയ്മാസം 12-ാം തിയതി ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലുളള വൈറ്റ് പ്ലെയിന്‍സിലെ സുപ്രീം കോര്‍ട്ടില്‍ നിന്നും സുപ്രീം കോര്‍ട്ട് ജസ്റ്റിസ് റിച്ചാര്‍ഡ് ബി.ലിബോവിറ്റ്‌സ്‌ന്റെ ഉത്തരവനുസരിച്ച് യോങ്കേഴ്‌സ് മലയാളി അസോസിയേഷനില്‍ നിന്നും പിരിഞ്ഞ ചരിത്രമുള്ള ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന സംഘടന ഫൊക്കാനയില്‍ അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടി മാത്രം വീണ്ടും പിളര്‍ത്താന്‍ ശ്രമിക്കുന്നത് യോങ്കേഴ്‌സിലുള്ള മുഴുവന്‍ മലയാളികള്‍ക്കും അവരുടെ പിന്‍തലമുറയ്ക്കും ക്ഷീണം വരുത്തിവയ്ക്കുകയാവും ചെയ്യുന്നത് എന്നുള്ളത് ഇവിടെ ഓര്‍ത്തിരുന്നുവെങ്കില്‍  ഇത്തരത്തില്‍ ഒരു പ്രതിനിധി ഉണ്ടാകാതെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നു.

ബൈലോയ്ക്കു വിരുദ്ധമായി സംഘടനയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഇട നല്‍കിയ  നടപടിയെ ബോര്‍ഡ് ഒന്നടങ്കം ശക്തമായി അപലപിക്കുകയും മാര്‍ച്ച് 6-ാം തിയതി ബോര്‍ഡിന്റെ അനുമതി കൂടാതെ ഏകപക്ഷീയമായി നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.

യോങ്കേഴ്‌സ് സിറ്റിയിലും, സ്റ്റേറ്റ് ലവലിലും, നാഷണല്‍ ലവലിലും, സ്വന്തമായി ഒരുപേരുണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ സംഘടനയുടെ കൂട്ടായ്മയ്ക്കു വിഘാതം വരത്തക്കരീതിയില്‍ സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെ ഒന്നടങ്കം മാറ്റി സംഘടനയ്ക്കുവേണ്ടി ഒരു വിധത്തിലും പ്രവര്‍ത്തിക്കാത്ത, കമ്മറ്റിയില്‍ പോലും വരാന്‍ തയ്യാറാകാത്തവരെ കൂട്ടി പുതിയ നേതൃത്വമെന്നു പറഞ്ഞു കൊടുത്തിരിക്കുന്ന വാര്‍ത്ത സംഘടനയ്ക്കുതന്നെ പേരു ദൂഷ്യം വരുത്തിവയ്ക്കുന്നതിനാല്‍ മാര്‍ച്ച് 6-ാം തിയതി നടത്തിയെന്നു പറയപ്പെടുന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയവിവരം മീഡിയയെയും സംഘടന അഫിലിയേറ്റു ചെയ്തിട്ടുള്ള ഫൊക്കാനായെയും അതിന്റെ ഭാരവാഹികളെയും രേഖാമൂലം അറിയിക്കാന്‍ സെക്രട്ടറി തോമസ് കൂവള്ളൂരിനെ ബോര്‍ഡ് ചുമതലപ്പെടുത്തി.

ബൈലോയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന രീതിയില്‍ എല്ലാമെമ്പര്‍മാര്‍ക്കും നോമിനേഷന്‍ പേപ്പറും നോട്ടീസും അയച്ചുകൊടുത്ത് ഒരു ഇലക്ഷന്‍ നടത്തുന്നതുവരെ നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തുടരേണ്ടതാണെന്നും ഈ വിവരം സെക്രട്ടറി തോമസ് കൂവള്ളൂര്‍ രേഖാമൂലം എല്ലാ കമ്മറ്റി മെമ്പര്‍മാരെയും അറിയിക്കേണ്ടതാണെന്നും ബോര്‍ഡ് ശിപാര്‍ശ ചെയ്തു.
തോമസ് അന്തപ്പന്‍ ചാവറ, റോയി മാത്യൂ, രാജൂ തോമസ് തോട്ടം, അന്നമ്മ പുളിയനാന്‍ എന്നിവരും, നിലവിലുള്ള ഐ.എ.എം.സി.വൈ.യുടെ ജനറല്‍ സെക്രട്ടറിയും മുന്‍പ്രസിഡന്റുമായിരുന്ന തോമസ് കൂവള്ളൂരും ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്തു. തോമസ് കൂവള്ളൂര്‍ ബോര്‍ഡ് യോഗത്തില്‍ മിനിറ്റ്‌സ് റിക്കോര്‍ഡ് ചെയ്തു.

ഇതു സംബന്ധിച്ച് ഒരു പ്രസ് കോണ്‍ഫറന്‍സ് നടത്തുന്നതിന് രാജു തോമസ് തോട്ടത്തെയും ജോയിന്റ് സെക്രട്ടറി അലക്‌സ് തോമസിനെയും യോഗം തിരഞ്ഞെടുത്തു.
വാര്‍ത്ത അറിയിക്കുന്നത് 

തോമസ് കൂവള്ളൂര്‍
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
Thomas Koovallur
ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് ഇലക്ഷന്‍ ബോര്‍ഡ് റദ്ദാക്കി(തോമസ് കൂവള്ളൂര്‍)
Join WhatsApp News
Sreekumar 2016-03-29 11:42:00
ഒന്ന് പിളർത്തി ഒരെണ്ണം കൂടി ഉണ്ടാക്കിയാൽ തീരുന്ന പ്രശ്നമല്ലേ  ഉള്ളു ? എവിടെ ചെന്നാലും നമ്മൾ പാരമ്പര്യം കാത്തു സൂക്ഷിക്കും ...
Split Mathew 2016-03-29 12:36:06
മീറ്റിംഗ് എങ്ങനെ നടത്തണം എന്നുമ്മ് എങ്ങനെ പിളർത്തണം എന്നും അറിയില്ല.  ഞാൻ മിക്കവാറും മീറ്റിങ്ങിൽ ഒരു പലക കഷണം കരുതിയിരിക്കും.  ആദ്യം എന്നോട് മത്സരിക്കാൻ വരുന്നവന്റെ തലമണ്ട പിളർക്കും  അതോടെ സംഘടന രണ്ടു.  ഇത് ചുമ്മാ പിള്ളാര് കളി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക