Image

റപ്പായിമാപ്പിളയുടെ വിളി (കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 26 March, 2016
റപ്പായിമാപ്പിളയുടെ വിളി (കഥ: സുധീര്‍ പണിക്കവീട്ടില്‍)
ഞാന്‍ റപ്പായിണ്, നീ ആരാന്റ..?

ഫോണ്‍ എടുത്തപ്പോള്‍ ഞാന്‍കേട്ടത് അങ്ങനെയാണു്. എന്താ മറുപടിപറയാമെന്ന് ആലോചിച്ച് കുഴഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ഒരു ചിരിയോടെ പറയാന്‍തുടങ്ങി. നിന്റെ ഫോണിലേക്ക് വിളിച്ച് നീ ആരാണെന്ന് ചോദിക്കുന്ന ഞാന്‍ ആരാണെന്നല്ലേ നീ ഇപ്പോള്‍ ആലോചിക്കുന്നത്. നിന്റെ ഫോണില്‍ നീയല്ലതെവേറെ ആര്‍ ഫോണ്‍ എടുക്കാന്‍, അപ്പോള്‍ പിന്നെ നീ ആരാന്റാ.എന്ന ചോദ്യം അപ്രസക്തം. തന്നെയുമല്ല ഇത്ര ആധികാരികമായി നീ എന്നൊക്കെ ഞാന്‍ എങ്ങനെ വിളിക്കുന്നു അതൊക്കെയല്ലേ മോനെനിന്റെ തലയില്‍ കിടന്ന് ഓടുന്നത്. നിന്റെ ഫോണില്‍ നീയല്ലാതെ നിന്റെവീട്ടിലുള്ളവരും ഫോണ്‍ എടുക്കുമല്ലോ.ഞാന്‍ നേരേ കാര്യത്തിലേക്ക് വരാം.നിന്നെ എന്റെ മകനുപരിചയമുണ്ട്.നിനക്ക് അവന്റെ പ്രായമേയുള്ളു അത്‌കൊണ്ടാണ് ് ഞാന്‍ നീ എന്നൊക്കെ വിളിക്കുന്നത്. നീ വലിയ സാഹിത്യകാരനാണ്്, ആളുകള്‍ എഴുതുന്നതിനെ കുറിച്ച് നിന്റെ അഭിപ്രായം എഴുതും എന്നൊക്കെ അവന്‍ പറഞ്ഞു.

അയാള്‍ പറഞ്ഞ്‌കൊണ്ടിരിക്കുന്നതിന്റെ ഇടയില്‍ കയറി ഞാന്‍ചോദിച്ചു. എന്താണു നിങ്ങളുടെ മകന്റെ പേര്.

മകന്റെ പേരൊന്നും പറഞ്ഞിട്ട് വിശേഷമില്ല. അവനെനീയറിയില്ല.നിന്നെ അവനും അറിയില്ല. നിന്റെ പേരുമാത്രമേ അവനു നിശ്ചയമുള്ളു.നീദൈവത്തെ പോലെ എല്ലായിടത്തുമുണ്ട് എന്നാല്‍ ആര്‍ക്കും കാണാന്‍ പറ്റില്ലാത്രെ.അത് എന്തെങ്കിലുമായി കൊള്ളട്ടെ. ഞാന്‍ വിളിച്ചത് എനിക്ക് ഒരു കഥ എഴുതണം. അതിനു നീ സഹായിക്കണം.

കഥ എഴുതാന്‍ ആരെയെങ്കിലും സമീപിക്കുന്നത് എന്തിനാണ്. കഴിവുണ്ടെങ്കില്‍ എഴുതുക.എനിക്ക് സഹായമൊന്നും ചെയ്യാന്‍ പറ്റില്ല.പിന്നെ കാശ്‌കൊടുത്ത് എഴുതിക്കുന്നവര്‍ ഉണ്ടെന്ന് കേള്‍ക്കുന്നു.അങ്ങനെയുള്ളവരുമായി ബന്ധപ്പെടുക. വിവരങ്ങള്‍ അവര്‍ പറയും.

ഞാന്‍ അമേരിക്കയില്‍ ഒരു സന്ദര്‍ശനത്തിനു എത്തിയതാണ്. തൃശ്ശൂരാണ് ഇമ്മടെ വീട്. ഞാന്‍ പഠിക്കുന്ന കാലത്ത് ആ തിരുവല്വമലകാരന്‍ നായരുട്ടിയുടെ കഥകള്‍ വായിക്കാറുണ്ട്. അതിലെ ഇട്ടൂപ്പ് മുതലാളി വകയില്‍ എന്റെ വല്യപ്പച്ചനായിവരും.ഇത്രയുമാണു സാഹിത്യവുമായി എന്റെ ബന്ധം.പിന്നെ ഞാനൊരു പഴയ ബിരുദധാരിയാണു്.എനിക്ക് അതില്‍ താല്‍പ്പര്യമൊന്നുമില്ലായിരുന്നു. ബിസിനസ്സ്‌കൊണ്ടു നടക്കാന്‍ അപ്പന്‍ എന്നെപഠിപ്പിച്ചു.ഞാന്‍ പഠിച്ചു.അത്രതന്നെ. ഇവിടെ അമേരിക്കയില്‍ വന്നപ്പോള്‍ കണ്ടുമുട്ടിയവരെല്ലാം എഴുത്തുകാര്‍. എന്തിനു എന്റെപ്രായമുള്ള ഒരു അപ്പാപ്പന്‍ അയാളുടെ മകളെ സന്ദര്‍ശിക്കാന്‍വന്ന് ഇവിടെ ഏതൊ സമാജക്കാര്‍ സംഘടിപ്പിച്ച കഥാമത്സരത്തില്‍പങ്കെടുത്ത് സമ്മാനം വേടിച്ചുവത്രെ. ചേരയെതിന്നുന്നനാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുനുറുക്ക്തിന്നണമെന്നാണു. ഞാനായിട്ട് ആ നടുനുറുക്ക് എന്തിനു കളയണം.

ഞാന്‍ നിങ്ങളെ ത്രുശ്ശൂര്‍സ്റ്റയിലില്‍ റപ്പായിചേട്ടാ എന്നുവിളിക്കാം. ഒരു എഴുത്തുകാരന്‍ ആകാന്‍ പോകുന്നനിങ്ങളെ അങ്കിള്‍ എന്നൊക്കെവിളിച്ച് വയസ്സനാക്കുന്നില്ല. ഇവിടെ എഴുത്തുകാര്‍ ഒരു വ്രുതം പോലെ അവരുടെ യൗവ്വനകാലത്തെപടമാണു കൊടുക്കാറു്. റപ്പായിചേട്ടന്‍ചെറുപ്പകാലത്തെ ഒരു പടം ആദ്യം തന്നെ സംഘടിപ്പിക്കണം.

ഇവിടെ അമേരിക്കയില്‍ മലയാളികള്‍ എല്ലാം എഴുത്തുകാരാണു്. ഏകദേശം ഇരുനൂറോളം എഴുത്തുകാരും ഏഴുവായനകാരുമാണിവിടെയുള്ളത്. ഇത് എന്റെ ഒരു കണക്ക് കൂട്ടലാണു. കൂടുതലേ കാണു, ആരു? എഴുത്തുകാര്‍.വായനകാരുടെ എണ്ണം കുറയാനും മതി.അത്‌കൊണ്ട് ആര്‍ക്കും ധൈര്യമായി എഴുതാം.ഒരു പക്ഷെ എഴുത്തുകാരുടെ ജനസംഖ്യപെരുപ്പത്തിനു കാരണം തന്നെവായനകാരില്ലാത്തത്‌കൊണ്ടാണെന്ന് നിസ്സംശയം പറയാം.വായനകാരുണ്ടെങ്കില്‍ വിവരമറിയും.വായിക്കുന്നവര്‍ ആകെ ഏഴെണ്ണം.പിന്നെ എഴുത്തുകാര്‍ അവര്‍, അവര്‍ എഴുതിയത്മാത്രെമേ വായിക്കൂ.റപ്പായിചേട്ടന്‍ഏതെങ്കിലും കഥ തട്ടികൊടുക്കു. പിന്നെ ഇവിടെ വേറെ ഒരു ഗുണവുമുണ്ട്.ഒത്തിരി പബ്ലിക്കേഷന്‍സ് ഉണ്ട്. അതിലൊക്കെ ഒരേ സമയം ഒരു കഥ തന്നെപ്രസിദ്ധപ്പെടുത്താം.

ഞാന്‍ ഇപ്പോള്‍ എന്ത് കഥയെഴുതാന്‍. ഞാന്‍ മുമ്പ്പറഞ്ഞില്ലെപയ്യന്‍സ് കഥകളിലെ ഇട്ടുപ്പ്മുതലാളി വകയില്‍ എന്റെ വല്ല്യപ്പച്ചനാകുമെന്ന്. അങ്ങേരുടെ വീരസാഹസ കഥകള്‍ മതിയോ. അതായ്ത് ആ നായരുട്ടി (മഹാനായ വി.കെ.എന്‍.) എഴുതിയതില്‍ കവിഞ്ഞ് എനിക്ക് ചില കാര്യങ്ങള്‍ അറിയാം. പിന്നെ മഹാനായ എഴുത്തുകാരനെ നായരൂട്ടിയെന്നൊക്കെ വിളിക്കുമ്പോള്‍ നീ ഒന്നും ധരിക്കരുത്. അത് ഇമ്മളു ത്രുശ്ശൂര്‍കാരുടെ ഒരു സമ്പ്രദായമല്ലേ? ബഹുമാനമില്ലാത്തത്‌കൊണ്ടൊന്നുമല്ല.

വായിച്ചാല്‍ മനസ്സിലാകാത്ത കഥകള്‍ക്കാണു് ഇപ്പോള്‍ മാര്‍ക്കറ്റ്.റപ്പായിചേട്ടന്‍ അങ്ങനെയൊന്ന് ചിന്തിക്കൂ. നല്ല കഥകളൊക്കെ എഴുത്തുകാരെ കാണുമ്പോള്‍ ഓടി പോകുന്നു, കാരണം കഥക്കറിയാം ഒരു കഥയുമില്ലാത്തവരാണു എഴുതാന്‍ ഇരിക്കുന്നതെന്ന്. അത്‌കൊണ്ട് എഴുത്തുകാര്‍ ശ്രമില്ലാല്‍ തന്നെനല്ല കഥകള്‍ ഉണ്ടാകാന്‍ പോകുന്നില്ല. റപ്പായിചേട്ടന്‍ ത്രുശ്ശൂര്‍ കാരുടെ പേരു കളയാന്‍ വേണ്ടി ഒന്നുമെഴുതരുത്. മുണ്ടശ്ശേരിമാഷ് വായില്‍മുറുക്കാനുമായി ചിലപ്പോള്‍ കുഴിമാടത്തില്‍നിന്നും ഏണീറ്റ്‌വരും.അദ്ദേഹത്തിന്റെ ഒരു വത്സലശിഷ്യന്‍ ഇവിടെയുണ്ടായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.അദ്ദേഹം ഇയ്യിടെ അന്തരില്ലു.അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ഞാന്‍ റപ്പായിചേട്ട്രന്റെ കാര്യം അദ്ദേഹത്തോട് പറഞ്ഞേനെ.അദ്ദേഹം ഉണ്ടാക്കിയവിടവ് നികത്താന്‍പറ്റുമെന്ന്‌തോന്നുന്നില്ല.റപ്പായിചേട്ടന്റെ കഥാകാരന്‍ ആകാനുള്ള ആഗ്രഹത്തെക്കുറില്ല് അദ്ദേഹത്തോട്പറഞ്ഞാല്‍കേള്‍ക്കുന്ന കമന്റു ബഹുരസമായിരിക്കും. വയസ്സാന്‍ കാലത്ത്‌വേറെപണിയൊന്നുമില്ലേ എന്നൊക്കെചോദിക്കും.എന്തായാലും റപ്പായിചേട്ടന്‍രക്ഷപ്പെട്ടു.

ഡാ മോനെനീയ്യൊരു കാര്യം മനസ്സിലാക്കണം.കാശ് കാര്‍ന്നോന്മാരായി ഇശ്ശി ഉണ്ടാക്കിയിരുന്നു.സ്വരാജ് റൗണ്ടില്‍ നാലു്ബില്‍ഡിംഗ്. സ്വര്‍ണ്ണത്തിന്റെ ഹോല്‍സെയില്‍ ബിസിനസ്സ്. ത്രുശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന അമ്പതോളം ബസ്സുകള്‍. ഒക്കെ വിറ്റുകളഞ്ഞു. ആകെയുള്ള മോന്‍പഠിച്ച് ഡോകറരായ്‌പ്പോള്‍ അവനു അമേരിക്കക്ക്‌വരണം.പിന്നെ എന്താ ചെയ്യാ..എനിക്കും വെറോണിക്കയ്ക്കും എന്തിനു ഇത്രപെരുത്ത് സ്വത്ത്.സംഗതി അതല്ല. എനിക്കിപ്പോള്‍ ഒരു കഥയെഴുതണം.റപ്പായിചേട്ടന്‍ തന്റെ പല്ലവിതുടര്‍ന്നു.

റപ്പായിചേട്ടാ.. കഥയില്ലായ്മയാണൂ ഏറ്റവും നല്ല കഥ. റപ്പായി ചേട്ടന്‍ പറഞ്ഞ്‌കൊണ്ടേയിരിക്കു, ചിലപ്പോള്‍ അത് ഒരു കഥയാകും.ഞാന്‍ ചില സംശയങ്ങള്‍ ചോദിക്കാം. അതിനു ശരിയായ മറുപടിപറയണം.

ശരി, നീ ചോദിക്ക്.

റപ്പായിചേട്ടന്‍ ഒരു കഥാക്രുത്ത് ആകാന്‍ വേണ്ടി ആദ്യം ചിന്തിച്ചത് എന്താണ്. എഴുതാന്‍തോന്നിയത് അമേരിക്കയില്‍ വന്നപ്പോള്‍ എന്ന്പറഞ്ഞത്‌കൊണ്ടാണു് ഇങ്ങനെചോദിക്കാന്‍ കാരണം.
അതിപ്പോള്‍ ഞാന്‍ നിന്നോട് സത്യം പറയാം.ആദ്യമായി ഞാന്‍ എന്റെ പേരു എങ്ങനെ കൊടുക്കുമെന്നാണു ചിന്തിച്ചത്. ഇവിടെയുള്ള എഴുത്തുകാരുടെ ആകര്‍ഷണീയമായ പേരുകള്‍ എന്നെ സ്വാധീനിച്ചു. വീട്ടുപേരു, നാടുപേരു, ഓമനപേരു, അപ്പന്റെ പേരു അതൊക്കെസ്വന്തം പേരിനോട്‌ചേര്‍ത്ത് ഗംഭീരമായിരിക്കുന്നു.തൂലിക നാമക്കാരെ അധികം കണ്ടില്ല.ഞാന്‍ ഇടയില്‍ കയറി പറഞ്ഞു.തൂലികനാമം കമന്റുകള്‍ എഴുതാന്‍മാത്രമേ ഉപയോഗിക്കൂ.സ്വന്തം പേരുവല്ല് എഴുതാന്‍ ചങ്കൂറ്റമില്ല. ശരി റപ്പായി ചേട്ടന്‍ എങ്ങനെയയാണു പേരുകൊടുക്കാന്‍ നിശ്ചയില്ലിരിക്കുന്നത്.

അത് ഞാന്‍ വെറോണിക്കയുമായി ആലോചിച്ചു.അവള്‍ക്കിതിലൊന്നും താല്‍പ്പര്യമില്ല. അവള്‍ മകന്റെയും, മരുമകളുടേയും, പേരക്കിടാങ്ങളുടെയും കാര്യങ്ങളാണുചോദിക്കുക. എന്റെ എഴുത്തിന്റെ മോഹം പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. അവുധി കഴിഞ്ഞ്‌നാട്ടിലെത്തുമ്പോള്‍ എന്നെ വൈദ്യന്‍ വരാപ്പുഴയുടെ (മാനസിക രോഗികളെ ശുശ്രൂഷിക്കുന്ന വൈദ്യന്‍) അടുത്ത്‌കൊണ്ടുപോകാമെന്ന്. ഇതല്ല കാര്യുമെങ്കില്‍ ഞാന്‍ "എടി പോത്തേ എന്നുവിളിച്ചേനെ.. ആവശ്യം എന്റെയല്ലേ ഞാന്‍ അവളോട് വളരെ സ്‌നേഹമായി പറഞ്ഞു. കഥയെഴുതിയത് കെ.എഫ്. റാഫേല്‍ എന്ന് കണ്ടാല്‍ അതിനു ഒരു ഗമയില്ല. കെ.എഫ്. എന്നുവല്ലാല്‍ കാഞ്ഞാണികാരന്‍ ഫ്രാന്‍സീസ്.പിന്നെ നമ്മുടെ പേരു റാഫേല്‍ എന്നാണു വീട്ടുകാരും നാട്ടുകാരും വിളിക്കുന്നപേരാണു്‌റപ്പായി. ഞാന്‍ കഥയ്ക്ക്‌വേണ്ടി എന്റെപേരു "റപ്പായി കാഞ്ഞാണിക്കാരന്‍' എന്നാക്കി. എങ്ങനെയുണ്ട്? വെറോണിക്ക പറഞ്ഞു എന്തെങ്കിലും ചെയ്യ്, മോന്റെ പേരു കളയരുത്.

ഇനി റപ്പായിചേട്ടന്‍ കണ്ടുമുട്ടിയ അമേരിക്കന്‍ മലയാളികളെകുറിച്ച് എന്തെങ്കിലും...?

അതിപ്പോള്‍ എനിക്കധികമാരുമായി സമ്പര്‍ക്കമില്ല. മകന്റെ കൂട്ടുകാരൊക്കെ ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരുമൊക്കയാണ്. അവനോ അവന്റെ കൂട്ടുകാര്‍ക്കോ മലയാളഭാഷയെന്ന ചിന്തയില്ല. അവരോടൊന്നും ഞാന്‍ സംസാരിക്കാറെ ഇല്ല.ഒരു ഹല്ലൊ മാത്രം.പിന്നെ മകന്റെ അയല്‍പക്കം ഒരു പാപ്പച്ചനാണു്.മൂപ്പര്‍ക്ക് ഇവിടെ വന്ന് നല്ല ജോലിയൊന്നും കിട്ടിയില്ല. അതിന്റെ ദ്വേഷ്യമുണ്ട്. ഒരിക്കല്‍ ഞാന്‍ അവനോട്‌ചോദിച്ചു, നീ എന്തു പഠിച്ചുവെന്ന്,. അവന്റെ മറുപടിയ്ക്ക് മറുപടിയായി ഞാന്‍ ത്രുശ്ശൂര്‍കാരന്റെ നിഷ്കളങ്കതയോടെ പറഞ്ഞു. പഠിപ്പ് ഇത്രയല്ലേയുള്ളു, പിന്നെ നല്ല ജോലി എങ്ങനെ കിട്ടാന്‍. അത് അങ്ങേര്‍ക്ക് ഇഷ്ടമായില്ല. No grass will walk here എന്നും പറഞ്ഞ് ആള്‍ വീട്ടിനുള്ളിലേക്ക് ഓടികയറി. ബഹളം കേട്ട് അവന്റെ ഭാര്യമേരിക്കുട്ടി പുറത്ത്‌വന്നു. ഞാന്‍ അവളോട് ചോദില്ലു. എന്താ മോളെ അവന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്ന്. അപ്പോള്‍ അവള്‍ പറയാം, ഇവിടെ ഒരു പുല്ലും നടക്കില്ലെന്നു..അതൊക്കെ അച്ചായന്റെ ഇംഗ്ലീഷാണെന്ന്. അച്ചായനു ഇംല്ലീഷ് അറിയാത്തതില്‍വളരെ അപകര്‍ഷതാബോധമുണ്ട്. എന്നുവെച്ച് മിണ്ടാതെയിരിക്കയൊന്നുമില്ല. തോന്നുന്നപോലെപറയും. ഇങ്ങനെ ഞങ്ങള്‍ സംസാരിക്കുമ്പോള്‍ അടുത്ത്‌വീട്ടിലെ സായ്പ്പ് വസ്ര്തക്ഷാമ സൂചകമായി പേരിനു ധരിച്ച തുണിയുമായി അയാാളുടെ ബേക്കുയാര്‍ഡില്‍ കറങ്ങുന്നുണ്ടായിരുന്നു. അപ്പോള്‍ മേരിക്കുട്ടിപറഞ്ഞു. ആ സായിപ്പിനോട് പാപ്പച്ചന്‍വഴക്ക് കൂടി അവസാനം അയളോട് : : I have no ginger : അത്‌കേട്ട്‌സായ്പ്പ് പറഞ്ഞു...Neither do I have, if you want it, go to Indian Store. അങ്ങനെ അവര്‍ വാക്ക്തര്‍ക്ക്മായി അവസാനം ഞാന്‍ ഇടപ്പെട്ടു വഴക്കവസാനിപ്പിച്ചു.അച്ചായന്‍പറഞ്ഞതിന്റെ അര്‍ത്ഥം." എനിക്ക് ഒരു ചുക്കുമില്ലെന്നാണ്. പാവം സായ്പ്പ് ധരില്ലു അച്ചായനു ഇഞ്ചിവേണമെന്ന്.അച്ചായന്‍ ഇഞ്ചി കടിച്ച കുരങ്ങനെപോലെ ലജ്ജിച്ച് തല താഴ്ത്തിവീട്ടിനുള്ളില്‍ കയറി.അച്ചായന്‍ അതില്‍ പിന്നെസായിപ്പിനോട് മിണ്ടുകയില്ല.

എനിക്കത് ബഹുരസമായിതോന്നി. ഞാന്‍ അത് എന്റെ മരുമകളോട് പറഞ്ഞു. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്റെ മകനേക്കാള്‍ എന്റെ മരുമകള്‍ക്കാണു എന്നോടിഷ്ടം. അവളുടെ അപ്പന്‍ കോടീശ്വരനാണു് എന്നിട്ടും ആ പെണ്‍ക്കുട്ടിയ്ക്ക് ഒരു കേമത്തരവുമില്ല. അവളെ പെണ്ണു കാണാന്‍ ചെന്നപ്പോള്‍് ഞാന്‍ കാറില്‍നിന്നിറങ്ങിയത് കണ്ടിട്ട് അവള്‍ വിചാരിച്ചുവത്രെ ഞാനാണു മണവാളന്‍ എന്ന്. അപ്പന്റെ ജുബ്ബയും സ്വര്‍ണ്ണമാലയും നിറവും എല്ലാം കൂടിപ്രായമേ തോന്നുകയില്ലെന്ന് അവള്‍ വെറോണിക്കയോട് പറഞ്ഞ് ചിരിക്കാറുണ്ട്.

റപ്പായില്ലേട്ടന്‍ ഒരു സുന്ദരനാണു അല്ലേ?

അതിപ്പോള്‍ ഇമ്മളു ത്രുശ്ശൂര്‍ക്കാരു കാത്തോലിക്കരു തോമശ്ശീഹ മാമോദീസ്മുക്കിയവരാണു്. കേരളത്തിലെക്രുസ്താനികളൊക്കെ നമ്പൂരി മാര്‍ക്കം കൂടിയെന്ന്പറയും. എന്നാല്‍ ത്രുശ്ശൂരുള്ളവരാണു ശരിയ്ക്കും നമ്പൂരി മാര്‍ക്കം കൂടിയവര്‍.നിനക്ക്‌വിശ്വാസമാകാന്‍ ഞാന്‍ ഒരു കാര്യം പറയാം.ഞങ്ങളെ എന്തുകൊണ്ട്"കാഞ്ഞാണികാരന്‍'' എന്നുവിളിക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഒരു നമ്പൂതിരിയക്ഷികളെ തലയില്‍ ആണിയടിച്ച് ആവാഹിച്ച് കൊണ്ടുവന്നിരുന്നു. മന്ത്രങ്ങള്‍ ചൊല്ലി യക്ഷിയുടെ തലയില്‍ അടിക്കാനുള്ള ആണിചൂടാക്കിയെടുക്കും. അങ്ങനെ കര്‍മ്മംചെയ്യുന്ന നമ്പൂതിരി ശിഷ്യനോട്പറയും" ആ കാഞ്ഞ ആണി എടുക്കടാ..' അങ്ങനെ കാഞ്ഞാണി എടുത്തുപയോഗിക്കുന്ന നമ്പൂതിരിയെ കാഞ്ഞാണികാരന്‍ എന്ന് പറഞ്ഞ്തുടങ്ങി. ഒരു ദിവസം എന്റെ വലിയവലിയ അപ്പൂപ്പന്‍ യക്ഷിയെ തലയില്‍ ആണിയടിച്ച് കൊണ്ട്‌വരുമ്പൊള്‍ തോമശ്ശീഹ മുന്നില്‍.തോമശ്ശീഹ ആ പാതിരയ്ക്ക് വഴിതെറ്റി നടക്കയായിരുന്നു. എന്റെ അപ്പൂപ്പന്‍ മൂപ്പരെ കൂടെ കൂട്ടി. അദ്ദ്യം തോമശ്ശീഹയാണെന്നെന്നു മറിഞ്ഞില്ല. ഇല്ലത്തേയ്ക്ക്‌കൊണ്ട്‌പോയി. അത്താഴം കൊടുത്തു.ഞങ്ങളുടെ വല്ല്യ അമ്മാമ്മ മാങ്ങയും നാളികേരവും കൂട്ടി ഒരു ചമ്മന്തി അരച്ചത് തോമശ്ശീഹായക്ക് ഭയങ്കര ഇഷ്ടമായി. വല്ല്യാമ്മൂമ്മയുടെ മുട്ടോളമെത്തുന്ന വളകളുടെ കിലുകിലാരവത്തോടെ അടുക്കളയില്‍നിന്നും വിളമ്പികൊടുത്തയച്ച അത്താഴം കഴിച്ച് തോമശ്ശീഹ അന്ന് ആ വീട്ടിലുള്ളവരെയെല്ലാംഉപദേശില്ലു. യേശുനാഥന്റെവഴികളിലൂടെ നടക്കണമെന്ന്‌നിര്‍ദ്ദേശില്ലു. അവരെയൊക്കെ ജ്ഞാനസ്‌നാനം ചെയ്യിച്ചു. അന്നുമുതല്‍ എന്റെ വല്ല്യപ്പൂപ്പന്‍ തോമസ്സായി, വല്ല്യാമ്മൂമ്മ മറിയയായി. അതൊക്കെ ഒരു കഥ.തോമാശ്ശീഹ അന്തിയുറങ്ങിയ തറവാട് എന്ന്പറയാന്‍ ഞങ്ങളെപോലെ ചുരുക്കം പേരെയുള്ളു. ഇപ്പോള്‍ എല്ലാവരും തോമശ്ശീഹ അന്തിയുറങ്ങിയ തറവാട്ടിലെ എന്ന് അവകാശപ്പെടുന്നു. വല്ല്യ അമ്മൂമ്മയുടെ മാങ്ങ ചമ്മന്തി തോമശ്ശീഹ പോയവീടുകളിലൊക്കെ ചോദിച്ചുവത്രെ. ഞങ്ങള്‍ ഇപ്പോഴും തോമാശ്ശീഹയുടെ ഓര്‍മ്മദിവസം മാങ്ങ ചമ്മന്തിയുണ്ടാക്കുന്നു.

റപ്പായിചേട്ടാ, ചേട്ടന്റെ കഥകള്‍ കേള്‍ക്കാം ഇനിവേറെ ഒരു ദിവസം. ഇപ്പോള്‍ ഇത്രയും സമയമായി.നമുക്ക് നിറുത്താം.

അപ്പ ഞാന്‍ നിന്നെ എപ്പ വിളിക്കണം.?

അതിപ്പോള്‍ ഈ പറഞ്ഞതൊക്കെ എഴുത്തുവിടുക. ആരെങ്കിലും ബാക്കിഭാഗമുണ്ടൊ എന്ന്‌ചോദിച്ചാല്‍ അപ്പോള്‍വിളിക്കുക. എന്നാല്‍ ശരി.

ശു­ഭം
റപ്പായിമാപ്പിളയുടെ വിളി (കഥ: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Mohan Parakovil 2016-03-29 08:24:43
 സർവ്വശ്രീ മാത്തുള്ള, ആൻഡ്രൂ, അന്തപ്പൻ - നിങ്ങളുടെ കമന്റുകൾക്ക് നന്ദി. നിങ്ങളൊക്കെ വളരെ പാണ്ഡിത്യമുള്ള മഹത് വ്യക്തികൾ. ശ്രീ ആൻഡ്രുവിന്റെ പുസ്തകം വാങ്ങി വായിക്കുന്നതായിരിക്കും. ജിപ്സികൾ എന്ന് വിളിക്കുന്ന വംശകാരുടെ പൂർവ്വികർ ഭാരതീയരാണെന്ന് ബി .ജെ .പിയുടെ വാദത്തെ ഖണ്ഡിച്ച് മാത്തുള്ള  മനോരമയിൽ എഴുതിയ കമന്റ് ഇയ്യിടെ വായിച്ചു . ശ്രീ മാത്തുള്ള അറിവിന്റെ ഒരു മഹാസാഗരം തന്നെ. നിങ്ങളുമായി സംവാദം നടത്താൻ ഭാഗ്യമുള്ള അമേരിക്കൻ എഴുത്തുകാർ അനുഗ്രഹിക്കപ്പെട്ടവർ . കൂട്ടത്തിൽ ഈയുള്ളവനും .പിന്നെ ഒരു കഥയിലെ
കഥാപാത്രം പറയുന്നതിന് പ്രാധാന്യം കൊടുക്കണോ. നമുക്ക് ചുറ്റും കാണുന്നവരെയല്ലേ എഴുത്തുകാർ അവതരിപ്പിക്കുന്നത് . എത്രയോ തരത്തിൽ ഉള്ള ആളുകൾ സമൂഹത്തിലുണ്ട്.   അത് കൊണ്ട്
മാത്തുള്ള എഴുതിയ പോലെ ഒരു divisive.issue. സുധീർ ഉദ്ദേശിച്ചിട്ടുണ്ടാകുമോ? 
Anthappan 2016-03-29 09:17:23
Dear Mohan Parakovil

If you think Matthulla is a pundit and the seat of wisdom, why cannot you get converted to a christian and be his disciple?
അടിമ തോമാച്ചൻ 2016-03-29 10:43:29
മോഹൻ പാറക്കോവിലിന്റെ മാത്തുള്ളയിലേക്കുള്ള ഈ ചായ് വ് അത്ര ശരിയായ പോക്കല്ല. പെട്ടെന്ന് നിങ്ങളും ഒരു അടിമയാകാൻ സാധ്യതയുണ്ട് . അന്തപ്പൻ നിങ്ങളെ ടെസ്റ്റ്‌ ചെയ്യുന്നതാണ് .
Ninan Mathullah 2016-03-29 11:35:13
Please do not fight about me. My knowledge has limitations. I believe that the fear of the Lord is the beginning of wisdom. Knowing God is the beginning of wisdom. Anybody closer to God through prayer and meditations is wise as he/she get the mysteries of this life revealed. So please do not argue on it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക