Image

ഫൊക്കാന - ഫോമ സ്ഥാനാര്‍ത്ഥികള്‍ അത്ര പോരാ! (രാജു മൈലപ്ര)

Published on 28 March, 2016
ഫൊക്കാന - ഫോമ സ്ഥാനാര്‍ത്ഥികള്‍ അത്ര പോരാ! (രാജു മൈലപ്ര)
ഫൊക്കാന - ഫോമ കണ്‍വന്‍ഷനുകള്‍ പടിവാതില്‍ക്കല്‍ മുട്ടുന്നു. ഒന്ന് കാനഡയിലും മറ്റൊന്ന് ഫ്‌ളോറിഡയിലും. സമയവും സൗകര്യവും സന്മനസുമുള്ളവര്‍ക്ക് രണ്ടു കണ്‍വന്‍ഷനുകളിലും പങ്കെടുത്ത് സായൂജ്യമടയാം-
സന്മനസുള്ളവര്‍ക്ക് സമാധാനം! ഒരേസമയത്ത് കണ്‍വന്‍ഷനുകള്‍ നടത്തണമെന്നുള്ള പിടിവാശി ഉപേക്ഷിച്ച ഭാരവാഹികള്‍ക്ക് നമോവാകം!

കളത്തിലിറങ്ങിയ സ്ഥാനാര്‍ത്ഥികളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. യുവകോമളന്‍മാരും, കോമളാംഗികളുമുണ്ട്. പഴകി തുരുമ്പിച്ച മുഖങ്ങളും കുറവല്ല. ഫൊക്കാന - ഫോമ എന്നീ ദേശീയ സംഘടനകളെ നയിക്കുവാന്‍ കഴിവുള്ളവരാണ് എല്ലാവരും- എത്രനല്ല സേവനസന്നദ്ധത- നമോവാകം!

"So Far so Good'
പക്ഷെ, എന്നെ അലട്ടുന്ന പ്രശ്‌നം മറ്റൊന്നാണ്. എന്നേപ്പോലുള്ളവരുടെ ആവുന്നകാലത്ത് മത്സരത്തിന് ഒരു എരിവും പുളിയുമുണ്ടായിരുന്നു. വോട്ടുപിടിക്കുവാന്‍ വേണ്ടി സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന കോര്‍ണര്‍ മീറ്റിംഗുകള്‍- "ഖാനാ-പീനാ' ഇഷ്ടംപോലെ. ഡെലിഗേറ്റ്‌സുകള്‍ക്കും അരങ്ങുകൊഴുപ്പിക്കാന്‍ കൂടെയെത്തുന്നവര്‍ക്കും! ജാതി-മത കാര്‍ഡുകളും പിന്നാമ്പുറത്തുണ്ടായിരുന്നു.

ഇക്കാര്യത്തില്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥികള്‍ അത്ര പോര- ബയോഡേറ്റയോടൊപ്പം ഭാര്യ ആര്‍.എന്‍ ആണെന്നുകൂടി പ്രത്യേകം എടുത്തു പറയുന്നുണ്ട്. കാശു കീശയിലുള്ളവര്‍ നിങ്ങള്‍ എന്തെങ്കിലും കാണിക്കൂ.
പക്ഷെ, ഞങ്ങള്‍ക്ക് കടിയും കുടിയും വേണം!
ഇത്തവണയെങ്കിലും വോട്ടെണ്ണലില്‍ ആരും കൃത്രിമം കാണിക്കില്ല എന്നു പ്രതീക്ഷിക്കുന്നു. മൂന്നാമതൊരു ദേശീയ സംഘടനയെക്കൂടി താങ്ങുവാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആയുസും ആരോഗ്യവും പോര!
Join WhatsApp News
Tired 2016-03-29 19:11:41
പട ചൂടി എന്ന പാമ്പിൻ കൂട്ടം പോലെയാ നേതാക്കന്മാരു. ഒന്നിനെ തല്ലികൊന്നാൽ  വേറെ ഒൻപെതെണ്ണം എവിടുന്ന വരുന്നെന്നറിയില്ല 
Koshy Oommen 2016-03-30 05:33:12
Primary election from each state is an EXCELLENT IDEA
Anthappan 2016-03-30 06:56:49

The primary election must be conducted in Trump model.  Some of the Tactics Trump applied can be used to kick the opponent out.

1.       Tell the opponent that he/she doesn’t have energy.

2.       Boast about your accomplishments (Real estate, Business etc) and tell how successful you are. If you have money in Swiss bank  tell about i

3.       If you have connection with Kerala ministers, MPs or MLAs (including dirty politicians)

4.       If you connection with Saritha don’t hesitate to tell it because every known politicians and their children have connection to Saritha.  It is added qualification in your resume

5.       If you are married more than twice then tell about it. (Trump and Tharoor did it)

6.       If your opponent say that he or she worked in the church or temple as something then tell them that they are useless people who advices others to retreat from the adventurous life  and depend on a God who lives on others like a parasite.

7.       You talk bad about others wife and drag them through the mud like Trump did it Cruz.

8.       Dig deep and bring out all the dirt to throw on your opponent including his illicit relationships if there is any. 

9.       If people say beating up Sri. Nivasan is wrong then you say that is the right thing to do and every politician can get kicked in the ass once or twice.

10.   Pull your skin out in front of other and tell them that it is thick and deep ( Trump boasted about his hand and something hell)

11.   You tell your opponent that they are on diaper (Megan Kelly was told by Trump that she was bleeding from somewhere)

If you want  know more dirty trick checkout my web site,   www. Anthappandirtpit.com   

thampan 2016-03-29 05:09:58
My sugggestion is to have a primary for associations from each state.  Those two who get more votes will go to convention and will contest for FOKANA or FOMA president.  Anyone have any other suggestions?
അന്നമ്മ 2016-03-29 07:41:33
 താഴെ പറയുന്നതാണ് ഇവരുടെ മെനു

1. മീറ്റിംഗ് കപ്പലിലോ പ്ലയിനിലോ  
2. കേരളത്തിലെ ഒരു അലുപുളി നേതാവ്  കൂടാതെ ഒരു ബിഷപ്പ് .  ഡോ. ബാബുപോൾ തീർച്ച. ശ്രീ നിവാസൻ വരും എന്ന് തോന്നുന്നില്ല 
3.  ചെണ്ട കൊട്ട് 
4.  ഡാൻസ് 
5. കാവ്യ സന്ദ്യ 
6. പ്രസംഗം 
7. വെള്ളം അടി 
8. സദ്യ  

ഇതൊക്കെയാണ് പരിപാടി .  വീട്ടിലെ കാര്യം എന്തെങ്കിലും നടത്തി തരാൻ പറഞ്ഞാൽ തട്ടികേറും. നാട്ടുകാരുടെ മുന്നിൽ നേതാവ് കളിക്കാൻ ഒരു മടിയും ഇല്ല.  മടുത്തു . ഇനി ഇയാളുടെ കൂടെ ഫോക്കാനക്കും ഇല്ല ഫോമക്കും ഇല്ല. സ്റ്റേജിൽ കേറി നിന്ന് അടിക്കുന്ന അടികേട്ടാൽ തോന്നും നാട് മുഴുവൻ നന്നാക്കി ഇയാളും നന്നാകുമെന്ന് .  കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയാവു .
ജോണ്‍ നിരത്തില്‍ 2016-03-29 16:45:16
ഫോക്കാനയിലെ പ്രാഞ്ചിയേട്ടന്മാരെ കൊണ്ട് പോറുതി മുട്ടിയപ്പോഴാണ്‌ കുറെ നേതാക്കന്മാര് ഫോമാ ആരംഭിച്ചത്, അരി പ്രാഞ്ചികള്‍ക്ക് ഫോമായിലും കുറവൊന്നുമില്ല. പ്രാഞ്ചികളുടെ കീശയിലെ കാശ് കയ്യിട്ടുവാരിയിട്ട് വെറുതെ ദുര്‍മേദസ് കൂട്ടാന്‍ നില്‍ക്കണ്ട. മുന്‍പില്‍ പോയ "ചെമ്പന്‍ കുഞ്ഞു പറഞ്ഞത് അങ്ങനെ തന്നെ സിന്ദാബാദ്" എന്ന് ഏറ്റുവിളിക്കാതെ, കഴിവുള്ളവരെ സഹായിക്ക്, മാറ്റത്തിന്റെ ചിലമ്പൊലി മുഴങ്ങുന്നത് അങ്ങ് കാനഡയിലോ, ഫ്ലോറിഡയിലോ ഇരുന്നു നമുക്ക് കേള്‍ക്കാന്‍ കഴിയട്ടെ. നമോവാകം !
*കടപ്പാട്: ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സയിന്റ്റ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക