Image

ഡോ. സുകുമാര്‍ അഴീക്കോട്‌- സാംസ്‌കാരിക കേരളത്തിന്റെ സമന്വയം: മിലന്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2012
ഡോ. സുകുമാര്‍ അഴീക്കോട്‌- സാംസ്‌കാരിക കേരളത്തിന്റെ സമന്വയം: മിലന്‍
മിഷിഗണ്‍: പ്രഗത്ഭനായ അധ്യാപകന്‍, ജനകീയനായ പ്രഭാഷകന്‍, നിര്‍ഭയനായ നിരൂപകന്‍, ജ്ഞാനതാപസനായ ചിന്തകന്‍ എന്നീ സാംസ്‌കാരിക വിശേഷണങ്ങളുടെ സമന്വയമായിരുന്നു അന്തരിച്ച സുകുമാര്‍ അഴീക്കോടെന്ന്‌ മിഷിഗണ്‍ മലയാലി ലിറ്ററി അസോസിയേഷന്റെ ഭാരവാഹികളുടെ യോഗം വിലയിരുത്തി.

പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജയിംസ്‌ ചാക്കോ അനുശോചന പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ ഉള്‍പ്പടെ 14 പുരസ്‌കാരങ്ങള്‍ ലഭിച്ച `തത്വമസി'യും, `ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്നിവയും അദ്ദേഹത്തിന്റെ മികച്ച കൃതികളില്‍ ചിലതുമാത്രമായിരുന്നുവെന്നും തുടര്‍ന്ന്‌ സംസാരിച്ച അബ്‌ദുള്‍ പുന്നയൂര്‍ക്കുളം. തോമസ്‌ കര്‍ത്തനാള്‍, ജയിംസ്‌ കുരീക്കാട്ടില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. സുരേന്ദ്രന്‍ നായര്‍ (242 837 9897) അറിയിച്ചതാണിത്‌.
ഡോ. സുകുമാര്‍ അഴീക്കോട്‌- സാംസ്‌കാരിക കേരളത്തിന്റെ സമന്വയം: മിലന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക