Image

കലാഭവന്‍ മണിക്കായി ആറ്റിങ്ങലില്‍ ക്ഷേത്രം

Published on 27 March, 2016
കലാഭവന്‍ മണിക്കായി ആറ്റിങ്ങലില്‍ ക്ഷേത്രം
ആറ്റിങ്ങല്‍: കലാഭവന്‍ മണിക്കായി ആറ്റിങ്ങലില്‍ ക്ഷേത്രം നിര്‍മിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് കലാഭവന്‍മണി സേവനസമിതി പ്രസിഡന്റ് അജില്‍ മണിമുത്ത് പറഞ്ഞു. ആറ്റിങ്ങല്‍ മാമത്ത് കലാഭവന്‍ മണി സേവനസമിതിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തിലാണ് തീരുമാനം.

സമിതി ഓഫീസില്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച കെടാവിളക്കില്‍ തിരിതെളിച്ച മണിയുടെ അനുജന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍, ഇതൊരു ക്ഷേത്രമായി ഉയരണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് മണി ഒടുവില്‍ അഭിനയിച്ച സിനിമകളിലൊന്നായ 'പോയ് മറഞ്ഞു പറയാതെ' എന്ന സിനിമയുടെ നിര്‍മാതാവ് സൂരജ് എസ്.മേനോന്‍ കലാഭവന്‍ മണി സേവനസമിതിക്ക് ഭൂമി വാങ്ങാനായി നാല് ലക്ഷം രൂപ സമ്മാനിക്കുമെന്നറിയിച്ചു. തുടര്‍ന്നാണ് ക്ഷേത്രമെന്ന ആശയം നടപ്പാക്കാന്‍ സമിതി ആലോചിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തമായ തീരുമാനം ആയിട്ടില്ല.

വൃദ്ധസദനങ്ങള്‍ ദേവാലയമാണെന്ന് പറഞ്ഞിരുന്ന മണി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന ഒരിടമെന്ന നിലയിലായിരിക്കും പ്രവര്‍ത്തനമെന്നും അജില്‍ പറഞ്ഞു. 
(Mathrubhumi) 
Join WhatsApp News
Anthappan 2016-03-30 11:28:02
Stupidity in it's peak! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക