Image

വിഷുവും ഈസ്റ്ററും- സണ്ണി മാമ്പിള്ളി

സണ്ണി മാമ്പിള്ളി Published on 26 March, 2016
വിഷുവും ഈസ്റ്ററും- സണ്ണി മാമ്പിള്ളി
വസന്തോദയത്തിന്റെ വര്‍ണ്ണാഭയില്‍ പ്രകൃതിയാകെ ഹരിതശോഭയില്‍ കുളിച്ചു നില്‍ക്കുന്നു.
പകലോനെ വരവേല്‍ക്കാന്‍ പാരാകെ പാട്ടുപാടിപ്പറന്നുല്ലസിക്കുന്ന പക്ഷിജാലങ്ങള്‍!
തഴുകി തഴുകി വന്ന കുളിര്‍ 
കാറ്റില്‍ തലോടലില്‍ ചുവടു
വെച്ചാടുന്ന വൃക്ഷലതാദികള്‍!
കളകളാരവം പൊഴിക്കുന്ന കാട്ടരുവികള്‍; 
പൂത്തുലഞ്ഞ് പരിസര
മാകെ പരിമളം പരത്തി
പരിലസിക്കുന്ന മുല്ല, കണികൊന്ന തുടങ്ങിയ പൂക്കള്‍. 
പുതുമണ്ണില്‍ മൊട്ടിട്ട് മലരിട്ട് മരുവുന്ന പുല്‍ച്ചെടികള്‍! 
പ്രകൃതിയാകെ ഇന്ന് ഉത്സവത്തിമിര്‍പ്പിലാണ്. കാരണം ഇന്ന് വിഷുദിനം!
'ഭൂമിദേവിയുടെ ജന്മദിനം.
പുണ്യദിനം.'
' യഥാ മാതാ തഥാ സുത'  എന്നൊരു ചൊല്ലുണ്ടല്ലോ. അമ്മ എപ്രകാരമായിരിക്കുന്നുവോ അപ്രകാരം തന്നെ മകനും.' കൊടുക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നവളാണ് ഭുമി! ഭൂമിദേവി യാതൊരു വ്യവസ്തകളില്ലാതെ, അതിരുകളില്ലാതെ, അളവുകളില്ലാതെ, തന്റെ സമ്പാദ്യം മുഴുവനും, സമൃദ്ധിയായ്, സമത്വമായി, സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു. ഭൂമിദേവി ഇന്ന് ദുഃഖിതയാണ്. തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും സമ്പന്ന വര്‍ഗ്ഗത്തിന്റെ കൈകളിലാണ് അതര്‍ഹിക്കപ്പെടേണ്ടവര്‍ക്ക് നിഷേധിക്കപ്പെടുന്നു. അനേകരിന്ന് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് ഒട്ടിയ വയറുമായ് ആയുസ്സാറാതെ മരിച്ചുവീഴുന്നു.
വിഷു ആഘോഷിക്കപ്പെടുന്ന അവസരത്തില്‍ തന്നെയാണ് ക്രിസ്ത്യാനികള്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനശിലയായ യേശുനാഥ തന്റെ ഉത്ഥാനവും ഓര്‍മ്മിക്കപ്പെടുന്നത്. ആഘോഷിക്കപ്പെടുന്നത്.

പിറക്കാനൊരിടം കിട്ടാതെ തലചായ്ക്കാനൊരു കൂരപോലുമില്ലാതെ സമൂഹത്തില്‍ ഒറ്റപ്പെട്ടവരുടേയും, ഒഴിവാക്കപ്പെട്ടവരുടേയും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പിന്‍തള്ളപ്പെട്ടവരുടേയും ശബ്ദമായ്, ശക്തിയായ്, ജീവനായി, യേശുനിലകൊണ്ടു.

അപ്പം വര്‍ദ്ധിപ്പിച്ചനേകരെ സംതൃപ്തരാക്കിയതറിഞ്ഞ ജനം ഹോസാനാനാളില്‍ പരവധാനി വിരിച്ച വീഥിയിലൂടെ കൈകളുയര്‍ത്തി ഹോസാന പാടി യേശുവിനെ വരവേറ്റു. രാജാവാക്കാനായ് ശ്രമിച്ചു. ഇതേ ജനം പിറ്റേ ദിവസം കൈകളുയര്‍ത്തി യേശുവിനെ വധിക്കണമെന്നാക്രോശിച്ചു.
ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ദുഃഖ വെള്ളിയും, ദുഃഖശനിയും കടന്നാണ് യേശു മരണത്തെ വിജയിച്ച് ഉത്ഥാനത്തിന്റെ മഹത്വത്തിലേക്കുയര്‍ന്നത്.

ജീവിതത്തിലെന്ത് കഷ്ടാരിഷ്ടതകളുണ്ടായാലും അവയെയെല്ലാം സധൈര്യം നേരിട്ട് പ്രതീക്ഷ കൈവിടാതെ മുന്നേറാനുള്ള ആഹ്വാനമാണ് ഈസ്റ്റര്‍ നല്‍കുന്നത്.

മതമേതായാലും വിഷുവും ഈസ്റ്ററും നല്‍കുന്ന സദ് ചിന്തകള്‍ നമുക്ക് സ്വീകരിക്കാം.
കൊടുക്കുന്നതിലൂടെ സംതൃപ്തി കണ്ടെത്തുക. പ്രതീക്ഷ കൈവിടാതെ ജീവിതത്തില്‍ മുന്നേറുക. ഇതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

വിഷുവും ഈസ്റ്ററും- സണ്ണി മാമ്പിള്ളി
Join WhatsApp News
Tom Mathews 2016-03-26 13:27:14

Dear Sunny Mampilly:

It is an 'emotional relief' to read poetry in a style we were accustomed to years back which has disappeared into 'thin air' lately. The 'gramina bhangi' of Changampuzha's verses comes to mind reading Sunny's poetry which is elegantly combined with a 'spritual' message of Vishu and Easter.

Thanks , Sunny, for the 'double treat'. Tom Mathews,  New Jersey

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക