Image

അമ്പത് ലോക നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും

പി.പി.ചെറിയാന്‍ Published on 26 March, 2016
അമ്പത് ലോക  നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും
സൗത്ത് കരോളിന: മാര്‍ച്ച് 24ന് ഫോര്‍ച്യൂണ്‍ മാഗസിന്‍ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും പ്രമുഖരായ അമ്പതു നേതാക്കളില്‍ ഇന്ത്യന്‍ വംശജയും സൗത്ത് കരോളിനാ ഗവര്‍ണ്ണറുമായ നിക്കി ഹേലി, ചീഫ് എക്‌സിക്യൂട്ടീവ് റേഷ്മ, ഡല്‍ഹി മുഖ്യമന്ത്രി കെജെരിവാള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
അമ്പതു പ്രമുഖരില്‍ പതിനേഴാമത് നിക്കിയും, ഇരുപതാമത് റേഷ്മയും, നാല്‍പത്തിരണ്ടാമത് കെജരിവാളും യഥാക്രമം സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ചാള്‍സ്റ്റണ്‍ ചര്‍ച്ചില്‍ നടന്ന വെടിവെപ്പില്‍ 9 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന തലസ്ഥാനത്ത് സ്ഥാപിച്ചിരുന്ന കോണ്‍ഫെഡറേറ്റ് ഫഌഗ് നീക്കം ചെയ്യുന്നതിന് ധീര നടപടികള്‍ സ്വീകരിച്ചതിന്റെ അംഗീകാരമായി നിക്കിയേയും, ചെറിയ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യഭ്യാസം നല്‍കുന്നതിനും, ധീരരാക്കി മാറ്റുന്നതിനുമുള്ള വീഡിയൊ സന്ദേശം തയ്യാറാക്കി ഒരു മില്യണ്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിന് നേതൃത്വം നല്‍കിയതിന് റേഷ്മക്കും, ന്യൂഡല്‍ഹിയിലെ അന്തരീക്ഷം മലിനീകരണം നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വീകരിച്ച നടപടികള്‍ കെജരിവാളിനും, ഫോര്‍ച്യൂണ്‍ മാഗസിന്‍ നടത്തിയ സര്‍വ്വേയില്‍ പ്രധാന സ്ഥാനങ്ങള്‍ ലഭിക്കുവാന്‍ ഇടയാക്കിയത്.

ലോകത്തിലെ മുസ്ലീം ജനസംഖ്യയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗഌദേശ് പ്രധാനമന്ത്രിക്ക് ലിസ്റ്റിലെ പത്താം സ്ഥാനം നേടുന്നതിന് സഹായിച്ചതു രാജ്യത്തെ 30 ശതമാനം മുസ്ലീം സ്ത്രീകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതിന് മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിച്ചതിനാണ് ലിസ്റ്റിലെ ആദ്യ അഞ്ചു സംസ്ഥാനങ്ങള്‍ ആമസോണ്‍ ജെഫ് ബിസോസും, ജര്‍മ്മന്‍ ചാന്‍സലര്‍, നാഷ്ണല്‍ ലീഗ് ഫോര്‍ ഡമോക്രസി ലീഡര്‍, കാത്തലിക്ക് പോപ്, ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് എന്നിവര്‍ക്കാണ് ലഭിച്ചത്.

അമ്പത് ലോക  നേതാക്കളില്‍ നിക്കി ഹേലിയും, ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും
Join WhatsApp News
Ponmelil Abraham 2016-03-26 06:04:19
Great recognition for these remarkable leaders.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക