Image

ജെഎന്‍യു­വില്‍ സംഭ­വി­ക്കു­ന്ന­ത് (ലേഖനം: സാം നില­മ്പ­ള്ളില്‍)

Published on 23 March, 2016
ജെഎന്‍യു­വില്‍ സംഭ­വി­ക്കു­ന്ന­ത് (ലേഖനം: സാം നില­മ്പ­ള്ളില്‍)
ജവ­ഹര്‍ലാല്‍ യൂണി­വേ­ഴ്‌സി­റ്റി­യില്‍ താനാസ്വ­ദിച്ച സ്വാത­ന്ത്ര്യ­ത്തെ­പറ്റി ജോണ്‍ ബ്രിട്ടാസ് എഴു­തിയ ലേഖ­ന­മാണ് ഈകുറി­പ്പിന് ആധാ­രം. അവിടെ പഠി­ച്ച­പ്പോ­ഴാണ് യഥാര്‍ത്ഥ സ്വാത്ര്യ­മെ­ന്താ­ണെന്ന് അറ­ിഞ്ഞ­തെന്ന് പറ­യു­മ്പോള്‍ അഭി­പ്രാ­യ­സ്വാ­ത­ന്ത്ര്യ്യമി­ല്ലാത്ത ഏതോ­രാ­ജ്യ­ത്തു­നി­ന്നാണ് അദ്ദേഹം വന്ന­തെന്ന് തോന്നി­പ്പോയി. എന്തു­പ­റ­യാനും ചെയ്യാനും സ്വാത­ന്ത്ര്യ­മുള്ള കേര­ള­ത്തിലെ കോള­ജു­ക­ളില്‍ ഇല്ലാത്ത എന്തു­സ്വാ­ത­ന്ത്ര്യ­മാണ് അദ്ദേഹം ജെഎന്‍യു­വില്‍ കണ്ട­ത്? ഒരു കേര­ളീ­യ­നായ ജോണ്‍ സ്വാത്ര്രന്ത്യം അനു­ഭ­വി­ക്കാ­നാ­യി­രു­ന്നെ­ങ്കില്‍ എറ­ണാ­കുളം മഹാ­രാ­ജാസ് കോള­ജിലോ തിരു­ലവന­ന്ത­പുരം യൂണി­വേ­ഴ്‌സിറ്റി കോള­ജിലോ പഠി­ച്ചാല്‍ പോരാ­യി­രു­ന്നോ? വ­ര­ട്ടു­പ്ര­ത്യ­യ­ശാസ്ത്രം ചര്‍ച്ച­ചെ­യ്യു­ന്നതും രാജ്യ­ദ്രോഹം സംസാ­രി­ക്കു­ന്ന­തു­മാണോ യഥാര്‍ത്ഥ സ്വാത­ന്ത്ര്യം? അവിടെ ജോണും കൂട്ടരം ചര്‍ച്ച­ചെയ്ത തത്വ­സം­ഹി­ത­കള്‍ ലോകത്തെ മാറ്റി­മ­റി­ക്കാന്‍ സഹാ­യി­ച്ചി­ല്ലെന്ന് അദ്ദേഹംതന്നെ സമ്മ­തി­ക്കു­മ­ല്ലോ.

ജെഎന്‍യു­വില്‍ അടു­ത്തിടെ നടന്ന ചില സംഭ­വ­വി­കാ­സ­ങ്ങ­ളാ­ണ് ഇന്‍ഡ്യ­യിലും പ്രത്യേ­കിച്ചും കേര­ള­ത്തിലും ചര്‍ച്ചചെയ്യ­പ്പെ­ടു­ന്ന­ത്. അഫ്‌സല്‍ ഗുരു­വെന്ന രാജ്യ­ദ്രോ­ഹിയെ തൂക്കി­ലേ­റ്റി­യത് ശരി­യോ­തെറ്റോ എന്ന­തി­ലായിരുന്നു വിദ്യാര്‍ത്ഥി­കള്‍ക്ക് സംശ­യം. അത് ചര്‍ച്ച ചെയ്യാ­നാ­യി­രുന്നു അവര്‍ അനു­സ്മ­രണ സമ്മേ­ളനം വിളി­ച്ചു­കൂ­ട്ടി­ത്. അവിടെ ചിലര്‍ രാജ്യ­ത്തി­നെ­തി­രായി സംസാ­രി­ച്ചെന്നും ഇന്‍ഡ്യ­ാവി­രു­ദ്ധ­ മു­ദ്രാ­വാ­ക്യ­ങ്ങള്‍ മുഴ­ക്കി­യെന്നും പറ­യ­പ്പെ­ടു­ന്നു. അത് സത്യ­മെ­ങ്കില്‍, അവര്‍ ആരാ­യി­രു­ന്നാലും, ശിക്ഷി­ക്ക­പ്പെ­ടേ­ണ്ട­താ­ണ് എ­ന്ന­തില്‍ മിസ്റ്റര്‍ ജോണി­ണിനും അഭി­പ്രാ­യ­വ്യ­ത്യാസം ഉണ്ടാ­കു­മെന്ന് കരു­തു­ന്നി­ല്ല.

അഫ്‌സല്‍ ഗുരു ഇന്‍ഡ്യ­യില്‍ ജീവി­ക്കു­കയും ഹൃദയം പാക്കി­സ്ഥാന് സമര്‍പ്പി­ക്കു­കയും ചെയ്ത വ്യക്തി­യാ­ണ്. പാര്‍ല­മെറ്റ് അക്ര­മ­ണ­ത്തില്‍ അയാള്‍ക്ക് പങ്കു­ണെന്ന് കോടതി കണ്ടെ­ത്തി­യ­താ­ണ്. പാര്‍ല­മെന്റി­നു­ള്ളില്‍ കടന്ന് പ്രധാ­ന­മ­ന്ത്രി­യ­ടക്കം മന്ത്രി­മാ­രേയും എംപി­മാ­രേയും ബന്ധി­ക­ളാക്കി രാജ്യത്തെ മുള്‍മു­ന­യില്‍ നിറുത്തി വില­പേ­ശാ­നാ­യി­രുന്നു അവ­രുടെ പദ്ധ­തി. മൂന്ന് പോലീ­സു­കാ­രുടെ ജീവന്‍ ബലി­ക­ഴി­ച്ചു­കൊ­ണ്ടാ­ണെ­ങ്കിലും അവ­രുടെ ദുഷ്ട­ലക്ഷ്യം പരാ­ജ­യ­പ്പെ­ടു­ത്തിയ ഡല്‍ഹിപോലീ­സിന് അഭി­ന­ന്ദ­ന­ം. ഇതു­പോലെ ശരീരം ഇന്‍ഡ്യ­യിലും ഹൃദയം പാക്കി­സ്ഥാ­നി­ലു­മായി ജീവി­ക്കുന്ന അനേ­കര്‍ രാജ്യ­ത്തു­ണ്ട്. എന്തു­കൊണ്ട് ആരാ­ജ്യ­ത്തേക്ക് പോകാന്‍ അവര്‍ മ­ടി­ക്കു­ന്നു? ഇന്‍ഡ്യ നല്‍കുന്ന സുഹ­സൗ­ക­ര്യ­ങ്ങളും സുര­ക്ഷി­ത­ത്വവും ആസ്വ­ദി­ക്കു­ക­യും­വേണം രാജ്യ­ത്തി­നെ­തി­രായി ചിന്തി­ക്കു­ക­യും­ വേ­ണ­മെന്ന്പറ­യു­ന്നത് സ്വീകാ­ര്യ­മ­ല്ല.

കനയ്യകുമാ­റെന്ന വിദ്യാര്‍ത്ഥി­നേ­താ­വിനെ രാജ്യ­ദ്രോ­ഹ­ക്കു­റ്റ­ത്തിന് അറ­സ്റ്റു­ചെ­യ്തയ്തതിന്റെ പേരി­ലാണ് കോണ്‍ഗ്രസ്സും കമ്മ്യൂ­ണി­സ്റ്റു­കളും ഉള്‍പ്പെ­ടെ­യുള്ള പ്രതി­പ­ക്ഷ­പാര്‍ട്ടി­കള്‍ ബഹ­ളം­വെ­യ്ക്കു­ന്ന­ത്. അയാ­ളുടെ നേതൃ­ത്വ­ത്തില്‍ നടന്ന അനു­സ്മ­രണ സമ്മേ­ള­ന­ത്തി­ലാണ് രാജ്യ­ത്തി­നെ­തി­രായി സംസാ­രി­ച്ചതും ഇന്‍ഡ്യാ­വി­രുദ്ധ മുദ്രാ­വാ­ക്യ­ങ്ങള്‍ മുഴ­ക്കി­യതും. അത് സത്യ­മാ­ണോ­യെ­ന്നാണ് ഞങ്ങള്‍ക്ക് അറി­യേ­ണ്ട­ത്. അങ്ങനെ അയാള്‍ ചെയ്തി­ട്ടു­ണ്ടെ­ങ്കില്‍ അത് മാപ്പര്‍ഘി­ക്കാത്ത കുറ്റ­മാ­ണ്. അതിന്റെ പേരില്‍ എത്ര­വ­ലിയ ശിക്ഷ­കൊ­ടു­ത്താലും വലുത­ല്ല. അറ­സ്റ്റു­ചെ­യ്യ­പ്പെ­ട്ട­തി­ന്റെ­പേ­രില്‍ അയാളെ ദിവ്യ­നാക്കി ചുമലി­ലേ­റ്റ­ക്കൊണ്ടുന­ട­ക്കുന്ന പ്രതി­പ­ക്ഷ­പാര്‍ട്ടി­കള്‍ അധി­ക്ഷേപം അര്‍ഘി­ക്കു­ന്നു. കര്‍ണാ­ട­ക­യിലും കേര­ള­ത്തിലും മാത്ര­മായി ചുരു­ങ്ങി­യി­രി­ക്കുന്ന കോണ്‍ഗ്രസ്സ്പാര്‍ട്ടി കനയ്യ കുമാ­റിനെ തോളി­ലേറ്റി നട­ക്കു­ന്നത് കാണു­മ്പോള്‍ സഹ­താപം തോന്നു­ക­യാ­ണ്.

അഫ്‌സല്‍ ഗുരു അനു­സ്മ­രണ സമ്മേ­ള­നം­തന്നെ വലി­യൊരു തെറ്റാ­യി­രു­ന്നു, രാജ്യ­ദ്രോ­ഹിയെ ആദരി­ക്കു­ന്ന­തിന് തുല്ല്യം. ഇതാണോ ജോണ്‍ പറ­യുന്ന സ്വാത­ന്ത്യം? സ്വാതന്ത്ര്യം എന്താ­ണെന്നും അത് എങ്ങനെ വിനി­യോ­ഗി­ക്ക­ണ­മെന്നും അറ­ിയാ­ത്ത­വ­രാണ് ഇന്‍ഡ്യാ­ക്കാര്‍., കുര­ങ്ങി­ന്റെ­ക­യ്യില്‍ പൂമാ­ല­കി­ട്ടി­യ­തു­പോ­ലെ. സ്വാതന്ത്ര്യം എങ്ങനെ വിനി­യോ­ഗി­ക്ക­ണ­മെന്ന് അറ­ിയ­ണ­മെ­ങ്കില്‍ ജോണ്‍ ബ്രിട്ടാസ് അമേ­രി­ക്ക­യില്‍വന്ന് കുറ­ച്ചു­നാള്‍ താമ­സി­ക്ക­ണം, ഇട­വി­ടുത്തെ ആളു­ക­ളെ­ക്കണ്ട് പഠി­ക്ക­ണം . സര്‍ക്ക­റിന്റെ നയ­ങ്ങളെ എതിര്‍ക്കു­തു­പോ­ലെ­യല്ല രാജ്യ­ത്തി­നെ­തി­രായി സംസാ­രി­ക്കു­ന്ന­ത്. പ്രത്യ­യ­ശാസ്ത്രം ചര്‍ച്ച­ചെ­യ്യ­പ്പെ­ടു­ന്നത് നല്ല­തു­ത­ന്നെ, അധ­ര­വ്യാ­യാമം നട­ത്താ­മ­ല്ലോ. ബ്രിട്ടാ­സിന്റെ പ്രത്യ­യ­ശാ­സത്രം സോവ്യറ്റ് യൂണി­യനും ചൈന­യും­വരെ പരീ­ക്ഷി­ച്ചു­നോക്കി പരാ­ജ­യ­പ്പെ­ട്ട­താ­ണ്.

ഞങ്ങള്‍, അമേ­രി­ക്ക­യില്‍ ജീവി­ക്കുന്ന ഇന്‍ഡ്യാ­ക്കാര്‍, ഈ രാജ്യം­നല്‍കുന്ന സുഹ­സൗ­ക­ര്യ­ങ്ങള്‍ ആസ്വ­ദി­ക്കു­കയും ഈരാ­ജ്യ­ത്തോട് കൂറു­പു­ലര്‍ത്തു­ന്ന­വ­രു­മാ­ണ്. അതേ­സ­മ­യം മാതൃ­രാ­ജ്യ­ത്തോ­ടുള്ള സ്‌നേഹവും കട­പ്പാടും മറന്നി­ട്ടി­ല്ലാ­ത്ത­വ­രു­മാ­ണ്. നിങ്ങള്‍, രാഷ്ട്രീ­യ­ക്കാര്‍, നര­ക­മാക്കി മാ­റ്റി­യി­രി­ക്കുന്ന സ്വരാ­ജ്യ­ത്തേക്ക് കഷ്ട­പ്പാ­ടു­കള്‍ സഹി­ച്ചാ­ണെ­ങ്കിലും ഒന്നും­രണ്ടും വര്‍ഷ­ങ്ങള്‍കൂ­ടു­മ്പോള്‍ വരു­ന്നത് അതു­കൊ­ണ്ടാ­ണ്. കമ്മ്യൂ­ണി­സ്റ്റു­കാരും മറ്റു­ചില രാഷ്ട്രീ­യ­ക്കാരും അമേ­രി­ക്കയെ കുറ്റം­പ­റഞ്ഞ് നട­ക്കു­ന്നു­ണ്ടെ­ങ്കിലും ഇതൊരു നല്ല­രാ­ജ്യ­മാ­യി­ട്ടാണ് ഞങ്ങള്‍ക്ക് അനു­ഭ­വ­പ്പെ­ടു­ന്ന­ത്. അമേ­രി­ക്ക­ചെയ്ത ചില­യു­ദ്ധ­ങ്ങ­ളുടെ നല്ലഫലം അനു­ഭ­വി­ക്കു­ന്നത് ഇന്‍ഡ്യ­കൂ­ടി­യാ­ണ്, ഉദാ­ഹ­രണം അഫ്ഗാന്‍ യുദ്ധം.

കേര­ള­ത്തിലെ കോള­ജു­ക­ളില്‍ അരാ­ജ­ക­ത്വം­സൃ­ഷി­ടിച്ച രാഷ്ട്രീ­യ­ക്കാര്‍, പ്രത്യേ­കിച്ചും കമ്മ്യൂ­ണി­സ്റ്റു­കാര്‍, ഇന്‍ഡ്യയിലെ മഹ­ത്തായ യൂണി­വേ­ഴ്‌സി­റ്റിയെ നശി­പ്പി­ക്ക­രു­തെന്നേ പറ­യാ­നു­ള്ളു. ദശാ­ബ്ദ­ങ്ങള്‍ക്കു­മുന്‍പ് വിദ്യാ­ഭ്യാ­സ­നി­ല­വാ­ര­ത്തില്‍ ഇന്‍ഡ്യ­യില്‍ ഒന്നാ­സ്ഥ­ാനത്ത് നിന്നി­രുന്ന കേര­ള­ത്തിലെ സ്കൂളു­കളും കോള­ജു­കളും ഇന്ന് ബീഹ­റി­നേ­ക്കാള്‍ പിന്നി­ലാ­ണെ­ന്ന­താണ് സത്യം. പണമു­ള്ള­വര്‍ തങ്ങളുടെ കുട്ടി­കളെ അന്യസംസ്ഥാ­ന­ങ്ങ­ളില്‍വിട്ട് പഠി­പ്പി­ക്കു­ന്നു. പണ­മി­ല്ലാ­ത്ത­വര്‍ എന്തു­ചെ­യ്യും? ചാവേ­റു­ക­ളേയും മുദ്രാ­വാ­ക്യ­തൊ­ഴി­ലാ­ളി­ക­ളേയും ചുവ­രെ­ഴു­ത്തു­കാ­രേയുംമാത്രം സൃഷ്ടി­ക്കാന്‍ താല്‍പ­ര്യ­മുള്ള രാഷ്ട്രീ­യ­ക്കാര്‍ക്ക് ഇതൊന്നും പ്രശ്‌ന­മ­ല്ല.

വിദ്യാര്‍ത്ഥി­രാ­ഷ്ട്രീ­യ­മെന്ന അനാ­വശ്യം ഇന്‍ഡ്യയി­ല­ല്ലാതെ മറ്റൊ­രു­രാ­ജ്യത്തും കാണാന്‍ സാധിക്കില്ല. ക്‌ളാസ്സി­ലി­രുന്ന പഠി­ക്കേ­ണ്ട­കു­ട്ടി­കള്‍ കല്ലും­ കു­റു­വ­ടി­ക­ളു­മായി റോഡി­ലി­റങ്ങി റൗഡി­ത്തരം കാണി­ക്കുയും ടി.പി. ശ്രീനി­വാ­സ­നെ­പ്പോ­ലുള്ള മഹ­ദ്‌വ്യ­ക്തി­കളെ മര്‍ദ്ദി­ക്കുയും ചെയ്യു­ന്നത് പോക്രി­ത്ത­ര­മ­ല്ലാതെ മറ്റെ­ന്താ­ണ്? ഇവരെ നില­ക്കു­നി­റു­ത്താന്‍, രാജ്യ­ദ്രോ­ഹം­ സം­സാ­രി­ക്കു­ന്ന­വരെ തുറു­ങ്ക­ി­ല­ട­ക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാ­റാ­കു­മെ­ങ്കില്‍ ആ സര്‍ക്കാര്‍ അഭി­ന­ന്ദനം അര്‍ഘി­ക്കു­ന്നു.
ജെഎന്‍യു­വില്‍ സംഭ­വി­ക്കു­ന്ന­ത് (ലേഖനം: സാം നില­മ്പ­ള്ളില്‍)
Join WhatsApp News
Texan American 2016-03-23 14:21:01
Sam, you said it.  Straight and to the point. Not mixing up with bias of who is ruling.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക