Image

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമിനി ഫോറം

Published on 27 January, 2012
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമിനി ഫോറം
ദുബായ് : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമിനി ഫോറം ദുബായ്  ഷാര്‍ജ  നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ്പ്രസിഡന്റ്ായി തിരഞ്ഞെടുക്കപ്പെട്ട കോളേജ് അലുമിനി മുന്‍പ്രസിഡന്റ് തോമസ് മാത്തന്‍ അനുമോദിച്ചു. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ എം.വി.ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി. 

യു.എ.ഇ.യിലെ പൂര്‍വ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടി ഫെബ്രുവരി 3 ന് വൈകീട്ട് 7 മണിക്ക് ദുബായ് വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. യോഗത്തില്‍ പ്രസിഡന്റ് ജോബി ജോഷ്യോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്‌കറിയ ഡിതോസ്, അഡ്വ.സണ്ണി മാത്യു, തോമസ് മാത്തോണ്‍, ചെറിയാന്‍ തോമസ്, അബ്രഹാം പി.വി, റിവ ഫിലിപ്പോസ്, ജോര്‍ജ് വി മാത്യു, മാത്യു ടി മാത്യു, ബിനോജ് കൊച്ചുമോന്‍, അലക്‌സ്, ഷേര്‍ളി അലക്‌സ്, റെജി മോഹന്‍, ബിനോ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

അലുമിനി അംഗങ്ങള്‍ ഭാരവാഹികളുമായി ബന്ധപ്പെടണം  050 6983405 / 05055889

വാര്‍ത്ത അയച്ചത് : ജോബി ജോഷ്യോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക