Image

വീട്ടിലെ ഓണ്‍ലൈന്‍ ട്യൂഷന്‍ , ട്യൂട്ടര്‍

Published on 27 January, 2012
വീട്ടിലെ ഓണ്‍ലൈന്‍ ട്യൂഷന്‍ , ട്യൂട്ടര്‍
വീട്ടിലേക്കുള്ള കാഴ്ചകളായിരുന്നു സിനുവിനെന്നും പ്രിയം. വീടിന്റെ അകത്തളത്തിലിരുന്ന് വീട്ടുകാര്യങ്ങള്‍ മാത്രം സ്വപ്നം കണ്ട് വീട്ടിലേക്ക് മാത്രം കണ്ണും നോക്കി നിന്നിരുന്നതായിരുന്നു അന്നെല്ലാം സിനു ജോസ്‌മോന്‍ . കാരണം, പണ്ട് മുതലേ വീട് എന്നത് ഒരാശയം മാത്രമായിട്ടല്ല, മിറച്ച് ഒരു സംസ്‌ക്കാരത്തിന്റെ അംശം കൂടി അതിലുണ്ടെന്ന കണ്ടെത്തലിലായിരുന്നു സിനു. അതിനാല്‍ വീടിനെ സിനു അധികം സ്‌നേഹിച്ചു. പക്ഷേ എംഎസ്സി പാസായ സിനുവിന് വെതെയങ്ങു വീട്ടിലിരുന്നാല്‍ പോരാന്ന് തോന്നി. സ്വന്തമായി അധ്വാനിച്ച് പണം സമ്പാദിക്കണം, അതും വീടിന്റെ അകത്തിരുന്ന് തന്നെ. വീട്ടുകാര്യങ്ങളും ഒപ്പം നടത്തണം.

അധ്യാപനത്തില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന സിനു ആലോചിച്ചത് വീടുമായി ബന്ധപ്പെട്ട അധ്യാപനമായിരുന്നു. അല്‍പം കുറെക്കൂടെ ഉയര്‍ന്നു ചിന്തിച്ചപ്പോള്‍ , വിദേശത്തെ കുട്ടികളെ നല്ലപോലെ പഠിപ്പിക്കാനും അവരെ ഗൈഡ് ചെയ്യാനും സമ്പൂര്‍ണ മാനിക പിന്തുണ നല്‍കാനും കഴിയുന്ന തരത്തിലുള്ള ഒരു സംവിധാനം സിനു ആഗ്രഹിച്ചു. വീട്ടിലിരുന്ന് വിദേശത്തുള്ള സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് ഗണിതം, ശാസ്ത്രം പോലുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ അവര്‍ക്കനുയോജ്യമായ രീതിയില്‍ പഠിപ്പിച്ചെടുക്കുക. അവരുടെ അന്വേഷണാത്മകമായ അറിവുകളെ മുന്‍നിര്‍ത്തി ആശയപരമായി അവര്‍ക്ക് ധാര്‍മിക പിന്തുണ നല്‍കുക. അവരുടെ വിദ്യാഭ്യാസപരമായ സംശങ്ങള്‍ക്കും ആശങ്കകള്‍ക്കും എല്ലാവിധ മാനസിക പിന്തുണ നല്‍കുക. അവയെല്ലാം ലഘൂകരിക്കാനും അവയില്‍ ഒരു പരിധിവരെ പരിഹാരം കണ്ടെത്താനുമാവുക-സിനു ആഗ്രഹിച്ചതും ഇതു തന്നെയാണ്.

സമ്പൂര്‍ണ പാഠ്യപദ്ധതി
സ്വന്തം ആശയവുമായി ഇണങ്ങിചേരുന്ന പാഠ്യപദ്ധതികളാണ് athometution.comലുമുള്ളത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, പശ്ചിമേഷ്യ തുടങ്ങിയ നാടുകളിലുള്ള വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുക, അവര്‍ക്ക് കരിയറില്‍ വ്യക്തമായ നിര്‍ദേശം കൊടുക്കുക, അവരുടെ വ്യക്തിത്വ വികാസത്തിനിണങ്ങുന്ന ഒരു ജീവിതചുറ്റുപാടില്‍ പഠിപ്പിച്ച്, വളര്‍ത്തിയെടുക്കുക, അങ്ങനെ ഒരു സമ്പൂര്‍ണ സമഗ്ര വിദ്യാഭ്യാസ ആശയമായിരുന്നു സിനുവിന്.

വീട്ടിലിരുന്ന് വിദേശരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ കണക്ക്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കുക എന്നത് നിസാര കാര്യമായി കരുതേണ്ട. അവരുടെ സിലബസ് കണ്ടെത്തുക, സിലബസിനനുസരിച്ചുള്ള റഫറന്‍സ് പുസ്തകങ്ങള്‍ക്കായി പിന്നീടുള്ള അലച്ചില്‍ . ട്യൂഷന്‍ വേണമെന്നാവശ്യപ്പെടുന്ന കുട്ടികളുടെ പഠനത്തിനും സമയത്തിനുമനുസരിച്ച് സമയക്ലിപ്തതയോടെയും ക്യത്യതയോടെയും അവര്‍ക്ക് അനുയോജ്യമായ സമയം നല്‍കുക എന്നതാണ് അടുത്ത ശ്രമം. ഇങ്ങനെയായി കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ത്ഥി കൂടി ഇതിലെ അംഗമാവുകയായി. സിനുവിന്റെ ജോലി പക്ഷേ, ഇവിടെ തീരുന്നില്ല. ഈ സ്ഥാപനത്തില്‍, ഇതിന്റെ സേവനം ലഭ്യമാക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും ഞങ്ങള്‍ക്ക് വിഐപികളാണ്. മാസത്തിലൊരിക്കല്‍ എല്ലാവരെയും ഒന്നിപ്പിച്ച്, ഒരു ഓപ്പണ്‍ ഫോറം ഞങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. അതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഉണ്ടാകും. ഒരു തുറന്ന ചര്‍ച്ച, ഇതുവരെയുള്ള പഠനത്തിലും പാഠ്യക്രമത്തിലും എന്തെങ്കിലും അഭിപ്രായവ്യത്യാസമോ പ്രത്യേക നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ ഈ അവസരത്തില്‍ തുറന്ന് പറയാം. അതല്ലെങ്കില്‍ മറ്റേതെങ്കിലും സംശങ്ങളോ എന്തും ഈ ഓപ്പണ്‍ ഫോറത്തില്‍ അനുവദനീയമാണ്. ശരിക്കും ഈ ഒരു സ്വതന്ത്ര അഭിപ്രായങ്ങളാണ് എന്നെ ഇത്തരമൊരു സ്ഥാപനത്തിന്റെ ഭരണ നിര്‍വഹണ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

സാങ്കേതിക നടത്തിപ്പിനെക്കുറിച്ചുള്ള നല്ല അടിത്തറയോടെ ഇത്തരത്തിലള്ള ഒരു സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ജോലി ലഭിച്ചു. തീര്‍ത്തും എന്റെ ധാരണ പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചതും ആ പഠനം ഫലത്തില്‍ ഓരോ കുട്ടിയുടെയും ഭാവി ജീവിതത്തെ വളരെ ഫലപ്രദമായി എങ്ങനെ സ്വാധീനിക്കുന്നുവെന്നു ഞാന്‍ കണ്ടറിഞ്ഞു. ഓരോ മണിക്കൂറും ഓരോ വിദ്യാര്‍ത്ഥിക്ക് മാത്രമുള്ളതാണ്. ഇപ്പോള്‍ athometution എന്ന സ്ഥാപനത്തിന്റെ ഭരണ നിര്‍വഹണ ചുമതലും നടത്തിപ്പുമെല്ലാം സിനു ഏറ്റെടുത്തു കഴിഞ്ഞു.

ആശയം പ്രാവര്‍ത്തികമാകുന്നു
വളരെ വിശാലമായ കാഴ്ച്ചപ്പാടുള്ളവര്‍ക്കേ അറ്റ്‌ഹോംട്യൂഷന്‍ എന്ന ആശയം സങ്കല്‍പ്പത്തില്‍ നിന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയൂ. അതിന് നിരന്തരമായ പ്രയന്തവും കഠിനാധ്വാനവും ഇച്ഛാശക്തിയും വേണം. ഒരു സ്ത്രീ എന്നതിലുപരി സിനു ഒരു വിദ്യാര്‍ത്ഥിയായും ട്യൂട്ടറായും അഡ്മിനിസ്‌ട്രേറ്ററായും വളരുന്നത് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. കേരളത്തിലും അമേരിക്കയിലും(മേരിലാന്‍ഡ്) ഓസ്‌ട്രേലിയയിലും ഇപ്പോള്‍ സ്വന്തമായി ഓഫിസുകളുണ്ട്. എല്ലാ ഓഫീസുകളെയും കോഓര്‍ഡിനേറ്റ് ചെയ്തു കൊണ്ടു പോകാന്‍ സിനു വഹിക്കുന്ന പങ്ക് നിര്‍ണായമാണ്. അറ്റ്ഹാംട്യൂഷന്റെ അമേരിക്കയിലെ കോഓര്‍ഡിനേറ്റര്‍ കം എംഡി ജിജി ചാക്കോ അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ ക്ലൈയന്റ്‌സ് ആയിട്ടല്ല കുട്ടികളെ കാണുന്നത് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ചുള്ള സമഗ്രമായ ഒരാശയത്തിന്റെയും വിദ്യാഭ്യാസത്തിന്റെ കാലാതീതവും ദേശാതീതവുമായ ഒരു കാഴ്ചപ്പാടിന്റെയും ഉപയോക്താക്കളായിട്ടാണ് ഓരോ കുട്ടികളെയും ഞങ്ങള്‍ കരുതുന്നത്. അതിനാല്‍ ഓരോ കുട്ടിയും ഇവിടെ വിഐപികളാണ്. അവരുടെ പ്രശ്‌നങ്ങള്‍ , പഠന സംബന്ധമായ പലതരം അലട്ടലുകള്‍ , ബുദ്ധിമുട്ടലുകള്‍ പോലും ഞങ്ങള്‍ കണക്കിലെടുക്കുന്നുണ്ട്.

വിദൂരഭാവിയില്‍ ഇനി വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന ആശയത്തിനാണ് സാധ്യത കൂടുതല്‍ . ഒപ്പം, വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തങ്ങളുടെ വിലയേറിയ സമയം ബുദ്ധിപരമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാനുമാകുന്നു. വീട്ടിലിരുന്ന് വളരെ സമാധാനമായി സംതൃപ്തമായി ജോലി ചെയ്യുക. മാന്യമായി ജോലി ചെയ്തു കൈനിറയെ സമ്പാദിക്കുക…സിനുവിനെപ്പോലെ

സിനുവിന്റെ ഇ-മെയില്‍ - senu.jose@athometution.com
വീട്ടിലെ ഓണ്‍ലൈന്‍ ട്യൂഷന്‍ , ട്യൂട്ടര്‍വീട്ടിലെ ഓണ്‍ലൈന്‍ ട്യൂഷന്‍ , ട്യൂട്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക