Image

മണിക്കുയിലേ...(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 21 March, 2016
മണിക്കുയിലേ...(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ഗ്രാമീണയീണങ്ങളിഴചേര്‍ത്തുണര്‍വ്വിന്റെ­
നവകാലഗീതം രചിച്ച തവ ശൈലിയാല്‍
ചിരകാലമൊരുപോലുയരുമല്‍ ഹൃത്തിലായ്
പ്രിയരാഗ;മതുപോലുലകിതില്‍­നിശ്ചയം!

തിരപോലൊരാവേശം പകരുവാനില്ലിഹ!
യീവിധം ഗാനമെന്നറിവിലായ്; സ്മൃതിയിലും
തിരഞ്ഞിടുന്നെന്‍പ്രിയകേരളം കരളിലാ­
യലിവാര്‍ന്നോരീണമുയര്‍ത്തിയ മണിമുഖം.

ഒരു ചലച്ചിത്രത്തിലെന്നപോല്‍ ഞങ്ങളെ­
യമ്പരപ്പിച്ചുകൊണ്ടെങ്ങുപോയ് ; ധരയിതില്‍
തിരയുന്നൊരേവിധമാബാലവൃദ്ധമൊരു­
മനസ്സുമാ,യകമെ ജീവിക്കുവോനേ: ക്ഷണം!

സ്ഥിരമല്ലൊരാളുമീയവനിയിലെന്നു ഞാന്‍
പറയാതറിയുന്നു സകലരും; പുതുലോക­
വിധിയീവിധമാണു കവരുന്നതെങ്കിലും
സ്മൃതികളിലമരനാണല്ലോ കലാകാരന്‍!!

നവഭാവരൂപത്തില്‍ നടനം, വ്യതിരിക്ത­
ഗാനങ്ങളാലെത്രവേഗം വളര്‍ന്നു നീ:
വേണ്ട!വേറൊന്നുമീ വഴികളില്‍ തവപാദ­
മുദ്രകള്‍ കാട്ടിക്കൊടുക്കുവാന്‍ നിശ്ചയം.

കണ്ടില്ല! കാണേണ്ടതുവിധം കഴിവുകള്‍
കാതിലോതുന്നുവോ ലോകരിന്നായിരം?
ചിലകാലമങ്ങനെയാണെന്നുരയ്ക്കുവാന്‍
തോന്നുന്നു,വെന്നാലുണരുന്നകമെനീ.

ജന്മനാടിന്‍ സ്‌­നേഹ നനവുളള പാട്ടുകള്‍
പാടിനീ,ഞങ്ങളെക്കൊണ്ടുപോയരികിലായ്
പിന്നെന്തെയിത്രവേഗത്തിലെന്‍ താരമേ,
മാഞ്ഞുപോയെന്നേകചോദ്യം മുഴങ്ങുന്നു!!
മണിക്കുയിലേ...(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
വിദ്യാധരൻ 2016-03-21 10:06:47
നന്നായിരിക്കുന്നു തവ കവിത കാവേ 
എന്നാൽ ചൊല്ലാനുണ്ട് ചിലെതെനിക്കും 
അന്ധമായി സിനിമാതാരങ്ങളെ ചിലർ 
പിന്തുടരുന്നു കേരളത്തിൽ  മൗഡ്യമായി .
പുസ്തകത്തിൻ പുറംതാളുനോക്കി 
തിട്ടമാക്കാനാകുമോ ഉള്ളടക്കം ?
നല്ലൊരു കലാകാരനായിരുന്നു മണി 
വെള്ളമായിരുനെന്നാൽ ഏതുനേരവും 
തുല്യാമാണ് ഈശ്വരനൊപ്പം കല 
തള്ളിടുന്നെന്നാലവഗണിച്ചതിനെ,
നല്ല പങ്കു കലാകാരന്മാരും നിന്ദയാൽ  
നല്ല മാതൃകയല്ലത് പുതുതലമുറ യ്ക്കൊട്ടുമേ 
ഉതകണം മനുഷ്യനന്മയ്ക്കായി കല
അതിനായി കാത്തുസൂക്ഷിക്കണം ലഭിച്ച വരം 
കിട്ടിയ മുത്തിനെ യെത്ര കല പ്രതിഭകൾ  
തട്ടിതെറുപ്പിക്കുന്നു മദ്യപിച്ചു മതികെട്ടു 
നല്ല മാതൃകയല്ലത് പുതുതലമുറ യ്ക്കൊട്ടുമേ 
ഉതകണം മനുഷ്യനന്മയ്ക്കായി കലയെന്നും

വായനക്കാരൻ 2016-03-21 12:57:46
ഉണ്ട് അമേരിക്കയിലും ചിലർ  മൂഡർ 
സിനിമാതാരമെന്ന് കേട്ടാൽ ഇളകിയോടുന്നോർ 
രോമകൂപങ്ങൾ എഴുന്നേറ്റു നിന്നാടുന്നവരുടെ 
കള്ളടിച്ചു കൂത്താടിയാടുന്നപോൽ 
തൊട്ടടുത്തോന്നിരിക്കാൻ ചിലർക്ക് 
തൊട്ടൊന്നു നോക്കുവാൻ 
ഫോട്ടോയെടുക്കാൻ പത്രത്തിലിടാൻ 
വീട്ടിൽകൊണ്ട്പോയി സൽക്കരിക്കാൻ 
മക്കളുടെ കഴിവുകൾ കാട്ടികൊടുത്തിട്ട്-
അവരുടെ വായിൽ നിന്ന് പൊഴിയും വാക്ക് കേൾക്കാൻ 
നാല് പേര് കൂടുന്നിടത്ത്‌ ചെന്ന് 
വീരവാദംമുഴക്കുവാൻ 
താരങ്ങൾ വീട്ടിൽവന്നതും 
വീട്ടുകാരൊത്താഹാരം കഴിച്ചതും 
ചേട്ടനോടോത്തു വെള്ളം അടിച്ചതും.
ജീവിത സുകൃതമെന്നല്ലാതെയെന്തു പറവാൻ 
പണ്ടൊരു വിദ്വാൻ കൊണ്ട് വന്നു മമ്മൂട്ടിയെ 
അമേരിക്കയിൽ ഇലക്ഷൻ പ്രചാരണത്തിനായി 
അറിയുന്നുണ്ടോ കറമ്പനും വെളുമ്പനും മെക്സിക്കനും 
മമ്മൂട്ടിയാരെന്നുള്ള കാര്യം കഷ്ടം!?
കെട്ടി വച്ച പണം പോയി നഷ്ടം ഒട്ടേറെ വേറെയും 
മാനഹാനി പണം നഷ്ടം കഷ്ടമെ കഷ്ടം. 
താരങ്ങളെ തലയിൽ വച്ചും 
കള്ളടിച്ചു വേച്ചുപോകും മലയാളി 
നിരുത്തോമോ നിന്റെയി  പൊങ്ങച്ച നാടകം 
മനുഷ്യരാണിവരോക്കയും 
ദേവലോകത്ത് നിന്ന് വന്ന താരങ്ങളല്ലോർക്കുക 
andrew 2016-03-21 18:47:58
Hats up salute to the great minds- anthappan , vidhyadharan, vayanakaran,
you guys are in the right track and path.
i am working for Hilary and is on the battle field sometimes like a soldier, knocking on doors to doors,

 but tap in every day to read e malayalee and your comments.
please be on top and alert. we all together can put Hilary on the Throne.
മഹാകവി - ഇടങ്കോല് 2016-03-21 20:08:40
"അമേരിക്കൻ മലയാളികൾ 
കോമാളികൾ "
ഇത് ഞാൻ പറഞ്ഞതല്ല 
ശ്രീനിവാസൻ പറഞ്ഞെന്ന് 
മോഹൻ പാറക്കൊവിൽ പറഞ്ഞതാണ്'
ശ്രീ നിവാസൻ  വെള്ളം അടിച്ചിട്ട് 
പറഞ്ഞതെങ്കിലും 
സത്യം ആയതുകൊണ്ട് 
വെള്ളത്തിൽ ലയിക്കാതെ 
അത് ഇപ്പോഴും പൊങ്ങി കിടക്കുന്നു 
കാലം കഴിഞ്ഞിട്ടും 
സിനിമാതാരങ്ങൾ 
വരുന്നു മലയാളികൾ 
അവർക്കായി കോമാളി 
വേഷം കെട്ടി ആടുന്നു 
ശ്രീനിവാസൻ എവിടെയോ കിറുങ്ങി ഇരിക്കുന്നു 
കാവലിനായി 
സലിം കുമാറും 
വായനക്കാരൻ 2016-03-22 07:32:20
മണിമുകിലേ മണിമുകിലേ
മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി പോയീ
തോണിയിലേറി പോയീ?
കാറ്റിന്റെ കളിയോടത്തിൽ
കാക്കപ്പൊന്നിനു പോയീ  (മണിമുകിലേ...)   
(വയലാർ - കടത്തുകാരൻ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക