Image

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി അനുശോചിച്ചു

Published on 27 January, 2012
സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി അനുശോചിച്ചു
ലണ്ടന്‍: പ്രമുഖ സാഹിത്യകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മിറ്റിയും റീജിയണല്‍ കമ്മറ്റികളും അനുശോചിച്ചു.

കോഴിക്കോട്‌ യൂണിവേഴ്‌സിറ്റി പ്രോവൈസ്‌ ചാന്‍സിലര്‍, കോളജ്‌ അധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ച അഴീക്കോട്‌ ആയിരങ്ങള്‍ക്ക്‌ വിജ്ഞാനം പകര്‍ന്നു നല്‍കിയ ബഹുമുഖ പ്രതിഭാശാലിയായിരുന്നു.

അധ്യാപകന്‍, വിമര്‍ശകന്‍, നിരൂപകന്‍ പത്രാധിപന്‍ എന്നീ നിലകളിലെല്ലാം സാമൂഹിക, സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായ അഴീക്കോട്‌ മാഷ്‌ പ്രഭാഷണ കലയിലെ അത്ഭുതമായിരുന്നു.

പ്രമുഖ ഗാന്ധിയനായ അഴീക്കോട്‌ 35 ഓളം കൃതികളുടെ കര്‍ത്താവാണ്‌. മാഷിന്റെ വിടവാങ്ങലിലൂടെ മലയാള മനസാക്ഷിയുടെ ശബ്‌ദമാണ്‌ നിലച്ചുപോയത്‌. മലയാളത്തിനും മലയാളികള്‍ക്കും ഈ വിയോഗം തീരാനഷ്‌ടമാണ്‌.

അനീതിക്കും അധര്‍മ്മത്തിനും എതിരെ തന്റെ തൂലിക ചലിപ്പിക്കുകയും തന്റെ അത്ഭുതകരമായ വാഗ്മിതം കൊണ്‌ട്‌ അതിനെയൊക്കെ നേരിടുകയും ചെയ്‌ത സുകുമാര്‍ അഴീക്കോടിനെ പോലുള്ളവര്‍ കേരള സമൂഹത്തില്‍ അധികംപേരില്ലെന്നുള്ളത്‌ അനുസ്‌മരണ യോഗത്തില്‍ വിലയിരുത്തി.

ഒഐസിസി യുകെ രക്ഷാധികാരിയും കെപിസിസി മെംബറുമായ അഡ്വ. എം.കെ. ജിനദേവ്‌ ടെലിഫോണിലൂടെ അനുശോചിച്ചു. ഒഐസിസിയുടെ നാഷണല്‍ കമ്മറ്റി പ്രസിഡന്റ്‌ വിനോദ്‌ ചന്ദ്രന്‍, വൈസ്‌ പ്രസിഡന്റ്‌ ബിനോ ഫിലിപ്പ്‌, അബ്‌ദുള്‍ ഖാദര്‍, ഷിബു ഫെര്‍ണാണ്‌ട്‌സ്‌, ജനറല്‍ സെക്രട്ടറി ലക്‌സണ്‍ കല്ലുമാടിക്കല്‍, സെക്രട്ടറി ബിബിന്‍ കുഴിവേലില്‍, ജിതിന്‍ ലൂക്കോസ്‌, ഡോ. ജോഷി തെക്കേകുറ്റ്‌, അഡ്വ. ബോബി തോമസ്‌, ഫിലിപ്പോസ്‌ വെച്ചൂച്ചിറ, ജോണ്‍ വര്‍ഗീസ്‌, ട്രഷറര്‍ സുജ കെ. ഡാനിയേല്‍, കമ്മറ്റി അംഗങ്ങളായ റോണി ജേക്കബ്‌, ജോയിസ്‌ പള്ളിക്കമാലില്‍, ആന്റണി മാത്യു, ദിലീപ്‌ മാത്യു, സുനില്‍ രവീന്ദ്രന്‍, ഡോ. പ്രേംചന്ദ്‌, പ്രവീണ്‍ കര്‍ത്ത, ബാബു ജോസഫ്‌ എന്നിവരും അനുശോചിച്ചു.
സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നാഷണല്‍ കമ്മറ്റി അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക