Image

സായിബാബയുടെ മുറിയില്‍ നിന്ന്‌ 11.5 കോടിരുപ കണ്ടെടുത്തു

Published on 17 June, 2011
സായിബാബയുടെ മുറിയില്‍ നിന്ന്‌ 11.5 കോടിരുപ കണ്ടെടുത്തു
ഹൈദരാബാദ്‌: അന്തരിച്ച സത്യസായി ബാബയുടെ സ്വകാര്യ മുറിയില്‍ നിന്ന്‌ 11.56 കോടിരൂപയും 98 കിലോഗ്രാം സ്വര്‍ണവും 307 കിലോഗ്രാം വെള്ളിയും കണ്ടെടുത്തു. സായി ബാബ താമസിച്ചിരുന്ന യജുര്‍വേദ മന്ദിരത്തില്‍ സത്യസായി ട്രസ്റ്റ്‌ അംഗങ്ങളും, മുന്‍ സുപ്രീംകോടതി ജഡ്‌ജി എ.പി.മിശ്ര, കര്‍ണാടക ഹൈക്കോടതി ജഡ്‌ജി വൈദ്യനാഥ എന്നിവരുടെ നേതൃത്വത്തിലാണ്‌ കണക്കെടുപ്പ്‌ നടത്തിയത്‌. ഇവിടെ നിന്ന്‌ ലഭിച്ച പണം ട്രസ്റ്റിന്റെ ബാങ്ക്‌ അക്കൗണ്‌ടില്‍ നിക്ഷേപിക്കുമെന്ന്‌ ബാബയുടെ ബന്ധു ആര്‍.ജെ.രത്‌നാകര്‍ പറഞ്ഞു. ഇവിടെ നിന്ന്‌ ബാബയുടെ വില്‍പത്രമൊന്നും ലഭിച്ചിട്ടില്ലെന്നും രത്‌നാകര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക