Image

നാഗമ്പടത്ത് മരിച്ച നിലയില്‍ കണ്‌ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Published on 27 January, 2012
നാഗമ്പടത്ത് മരിച്ച നിലയില്‍ കണ്‌ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: കോട്ടയം നാഗമ്പടത്ത് മരിച്ച നിലയില്‍ കണ്‌ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചെവിക്കു പിന്നിലേറ്റ മാരകപ്രഹരമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം ചാലുകുന്ന് തൈപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ മകന്‍ സദന്‍ എന്ന് വിളിക്കുന്ന സദാനന്ദനെ (38) ആണ് ഇന്നലെ മരിച്ച നിലയില്‍ നെഹ്‌റു സ്റ്റേഡിയത്തിന്റെ ഗാലറി മുറിയുടെ വാതിലില്‍ കണ്‌ടെത്തിയത്. രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ ആഴ്ച നഗരത്തിലുണ്ടായ തങ്കമ്മ വധക്കേസിലെ പ്രതിയെ കണ്‌ടെത്താന്‍ നിര്‍ണായക തെളിവു നല്‍കിയ ചീര ശശിയുടെ സഹോദരനാണ് സദാനന്ദന്‍. ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരനായ ശിവപ്രസാദിന്റെ ഹെല്‍മറ്റ് കടയുടെ സമീപത്താണ് മൃതദേഹം കിടന്നത്. മൃതദേഹം കിടന്ന സ്ഥലത്ത് അടിപിടി നടന്നതിന്റെ ലക്ഷ്ണം കണ്ടിരുന്നെങ്കിലും അസുഖം നിമിത്തമാകാം മരണമെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്.

കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 16 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക