Image

ഞണ്ടുകറിയില്‍ നിന്നും വിഷബാധയേറ്റ ഒരാള്‍ മരിച്ചു; ആറുപേര്‍ ആശുപത്രിയില്‍

Published on 27 January, 2012
ഞണ്ടുകറിയില്‍ നിന്നും വിഷബാധയേറ്റ ഒരാള്‍ മരിച്ചു; ആറുപേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ആക്കുളം കായലില്‍ കരക്കടിഞ്ഞ ഞണ്ടുകളെ പാകം ചെയ്തു ഭക്ഷിച്ച അന്യ സംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. ആറുപേരെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പശ്ചിമബംഗാള്‍ സിലിഗുഡി സ്വദേശി അമാനൂര്‍ (21) ആണ് മരിച്ചത്. ജഹാംഗീര്‍ (20), മുസ്താര്‍(19), നസീര്‍ (20) സദന്‍ (22), താരാകുല്‍ അസ്ലാം(23), ജബ്ബാര്‍ (21) എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുഴിവിളയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളായ ഇവര്‍ ആക്കുളം കായലില്‍ കരക്കടിഞ്ഞ ഞണ്ടുകളെ പിടികൂടി ഇന്നലെ രാത്രി പാകം
ചെയ്ത് കഴിക്കുകയായിരുന്നു. അര്‍ധരാത്രിയോടെ അസ്വസ്ഥത തോന്നിയ ഇവരെ പുലര്‍ച്ചെ മൂന്നു മണിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമാനൂര്‍ വഴിമധ്യേ മരിക്കുകയായിരുന്നു.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വിട്ടുകൊടുക്കും. തുമ്പ പോലീസ് കേസെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക