Image

2012 ലെ ആദ്യവധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി

പി.പി.ചെറിയാന്‍ Published on 27 January, 2012
2012 ലെ ആദ്യവധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
ഹണ്‍ഡ്‌സ് വില്ല: ടെക്‌സസ് സംസ്ഥാനത്തെ 2012 ലെ ആദ്യ വധശിക്ഷ ജനുവരി 26 വ്യാഴാഴ്ച നടപ്പാക്കി.
1994 ല്‍ സാന്‍ അന്റോണിയൊ പള്ളിയുടെ പുറകിലുള്ള ട്രാഷ് കാനില്‍ സൂസണ്‍ വെസ്ട്രജന്‍ എന്ന യുവതിയുടെ മൃതദ്ദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് റൊഡ്രിഗൊ ഹെര്‍ണാന്‍ണ്ടസ്(38) എന്ന യുവാവ് പിടിയിലായത്.

ഡി.എന്‍.എ പരിശോധനയില്‍ കുറ്റകൃത്യം നടത്തിയത് ഹെര്‍ണാന്‍ഡസ് ആണെന്ന് തെളിഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച അപേക്ഷ സുപ്രീ കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. സിരകളിലൂടെ മാരകമായ വിഷം കടത്തിവിട്ടാണ് വധശിക്ഷ നടപ്പാക്കിയത്.

ഇതോടെ അമേരിക്കയില്‍ ഈ വര്‍ഷം രണ്ടു വധശിക്ഷകള്‍ നടപ്പാടക്കി. ആദ്യത്തേത് ജനുവരി 5-#ാ#ം തീയ്യതി ഒക്കലഹോമ സംസ്ഥാനത്തായിരുന്നു.

ടെക്‌സസ്സില്‍ മാത്രം 2011 ല്‍ 46 പേര്‍ക്കും, 2009 ല്‍ 52 പേര്‍ക്കുമാണ് വധശിക്ഷ നല്‍കിയത്. 1976 ല്‍ അമേരിക്കയില്‍ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ ലഭിച്ചത് 1999 ല്‍ -98 പേര്‍ക്ക്. വിഷം കുത്തിവെച്ചു നടത്തുന്ന വധശിക്ഷക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
2012 ലെ ആദ്യവധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി2012 ലെ ആദ്യവധശിക്ഷ ടെക്‌സസ്സില്‍ നടപ്പാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക