Image

പൂണെ ബസ്അപകടം: പ്രതിക്കുവേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകര്‍

Published on 27 January, 2012
പൂണെ ബസ്അപകടം: പ്രതിക്കുവേണ്ടി ഹാജരാകില്ലെന്ന് അഭിഭാഷകര്‍
പൂണെ: അശ്രദ്ധമായി ബസ് ഓടിച്ച് ഒന്‍പതുപേരുടെ മരണത്തിനിടെയാക്കിയ ഡ്രൈവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ അഭിഭാഷകര്‍ മടിച്ചു.

സംസ്ഥാന ട്രാന്‍സ്‌പോര്‍ട് ബസിന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡ്രൈവറായ സന്തോഷ് മാനെയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകര്‍ ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളുടെ വികാരം മാനിച്ചാണ് ഈ തീരുമാനമെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ 8.15നായിരുന്നു നാടിനെ നടുക്കിയ സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങളുടെ ഒഴുക്കിനെതിരെ അമിതവേഗതയില്‍ ബസ് ഓടിക്കുകയായിരുന്നു സന്തോഷ് മാനെ.

ജര്‍മ്മന്‍ ബേക്കറി കേസിലും പ്രതികള്‍ക്കുവേണ്ടി ഹാജരാകന്‍ പൂണെ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക