Image

ന്യൂജേഴ്‌സിയില്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സജി കീക്കാടന്‍ Published on 27 January, 2012
ന്യൂജേഴ്‌സിയില്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സി: ഇന്‍ഡ്യയുടെ 63-ാമത് റിപ്പബ്ലക് ദിനാഘോഷിക്കുന്നതിനായ് ന്യൂജേഴ്‌സിയിലെ മലയാളി സമൂഹം ഒരുങ്ങി. ശനിയാഴ്ച വൈകുന്നരം 5മണിയ്ക്ക് സ്റ്റേറ്റ് അസംബ്ലിമാന്‍ ഉപേന്ദ്ര ചിവുക്കുള നിലവിളക്ക് കൊളുത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും.
 
നോര്‍ത്ത് ബ്രണ്‍സ്വിക് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പരിപാടിയില്‍ നിഷിരാജന്‍ & ടീം അവതരിപ്പിക്കുന്ന സംഗീതനിശ മുഖ്യ ആകര്‍ഷണമായിരിക്കും. കൂടാതെ ഫാമിലി ഫാഷന്‍ ഷോ, ദേശഭക്തി ഗാനങ്ങള്‍ , ഫ്‌ളാഷ് മോബ്, വിവിധയിനം നൃത്തങ്ങള്‍ തുടങ്ങിയ പ്രോഗ്രാം പരിപാടിയ്ക്ക് മാറ്റുകൂട്ടും.

റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം ഫാമിലി നൈറ്റും സംയുക്തമായി നടത്തപ്പെടുന്ന പരിപാടിയില്‍ നോര്‍ത്ത് ബ്രണ്‍സ് വിക് മേയര്‍ ഫ്രാന്‍സ് വൊമാക്ക് , കൗണ്‍സില്‍മാന്‍ സുദാന്‍ഷു, അലക്‌സ് വിളനിലം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. പരിപാടിയുടെ വിജയത്തിനായി മാലിനി നായര്‍, സജി പോള്‍ , ജിബി തോമസ്, ജയ് കുളമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

സജി കീക്കാടന്‍
207-341-5334
ന്യൂജേഴ്‌സിയില്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ന്യൂജേഴ്‌സിയില്‍ ഇന്‍ഡ്യന്‍ റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക