Image

അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു

Published on 27 January, 2012
അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു
പാരീസ് : അന്താരാഷ്ട്ര നികുതി കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. നികുതി കാര്യങ്ങളില്‍ പരസ്പരം സഹകരിക്കാനുള്ള ഈ കരാറില്‍ 32 രാജ്യങ്ങളാണ് പങ്കാളികളായിട്ടുള്ളത്.

നികുതിദായകരുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് പരസ്പരം സഹകരിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ശരിയായ നികുതി കൃത്യസമയത്ത് തന്നെ സര്‍ക്കാരിന് ലഭിക്കാന്‍ കരാര്‍ സഹായിക്കുമെന്ന് പാരീസ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് വക്താവ് പറഞ്ഞു.

1988 മുതല്‍ യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് കോപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റാണ് കരാര്‍ തയ്യാറാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക