Image

കലാഭവന്‍ മണിയുടെ മരണം: ടിവി അവതാരകന്‍ തരികിട സാബുവിന്റെ മൊഴിയെടുക്കും

Published on 17 March, 2016
കലാഭവന്‍ മണിയുടെ മരണം: ടിവി അവതാരകന്‍ തരികിട സാബുവിന്റെ മൊഴിയെടുക്കും
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടനും ടിവി അവതാരകനുമായ തരികിട സാബുവിനെ മൊഴിയെടുക്കുന്നതിനായി പോലീസ് വിളിച്ചുവരുത്തി. കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാബുവിന്റെ മൊഴി രേഖപ്പെടുത്തുക. ഇവര്‍ ഇന്ന് ചാലക്കുടിയില്‍ ഉണ്ട്. മണിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിന്റെ തലേന്ന് നടന്‍ ജാഫര്‍ ഇടുക്കിക്ക് ഒപ്പം സാബുവും മണിയുടെ അടുത്തുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് സാബുവിനെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ ജാഫര്‍ ഇടുക്കിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മണിക്കൊപ്പം ഉണ്ടായിരുന്ന ചാലക്കുടിയിലെ സുഹൃത്തുക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Join WhatsApp News
Priya 2016-03-17 06:23:01
How well arranged to kill a very very talented Person like this, if the police couldn't find that suspect God will show us. Who has the right to take another person's life? Whoever did it come forward. Admit it, you are not a human you are worser than a cruel animal. What you are going to gain with this murder? Did you think about your family? Your parents, wife, children, relatives???? Selfish murderer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക