Image

ഫ്രാങ്ക്ഫര്‍ട്ടില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 27 January, 2012
ഫ്രാങ്ക്ഫര്‍ട്ടില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട് : ഭാരതത്തിന്റെ അറുപത്തി മൂന്നാമത് റിപ്പബ്‌ളിക് ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ ടറന്‍ജിത് സിംഗ് സന്തു ദേശീയ പതാക ഉയര്‍ത്തി പ്രസിഡന്റെിന്റെ റിപ്പബ്‌ളിക് ദിന സന്ദേശം വായിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍ , എയര്‍ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങള്‍ ‍, പ്രമുഘ വ്യവസായികള്‍ ‍, പത്ര പ്രവര്‍ത്തകര്‍ ‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേര്‍ ഈ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പ്രതീപ് ചൗധരി ഈ ചടങ്ങില്‍ വിശിഷ്ടാതിഥയായി പങ്കെടുത്ത് വെള്ളിയില്‍ തീര്‍ത്ത ഉപഹാരം കോണ്‍സുല്‍ ജനറലിന് സമ്മാനിച്ചു. തുടര്‍ന്ന് മധുരപലഹാരങ്ങള്‍ , ലഘു ഭക്ഷണം എന്നിവ ഈ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്തു. കോണ്‍സുല്‍ ജനറല്‍ ടറന്‍ജിത് സിംഗ് സന്തുവും, മറ്റ് കോണ്‍സുല്‍മാരും ഈ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പങ്കെടുത്തവരെ പ്രത്യേകം സ്വാഗതം ചെയ്തു.
ഫ്രാങ്ക്ഫര്‍ട്ടില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ടില്‍ റിപ്പബ്‌ളിക് ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക