Image

മലയാളി റിട്ടയറീസ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌: കൊച്ചുമ്മന്‍ കാമ്പിയില്‍ ചെയര്‍മാന്‍

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2012
മലയാളി റിട്ടയറീസ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌: കൊച്ചുമ്മന്‍ കാമ്പിയില്‍ ചെയര്‍മാന്‍
സ്റ്റാറ്റന്‍ഐലന്റ്‌: ഓദ്യോഗിക പദികളില്‍ നിന്നും വിരമിച്ച സ്റ്റാറ്റന്‍ഐലന്റ്‌ മലയാളികളുടെ ഒരു യോഗം ജനുവരി 14-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ കൂടി. `അസോസിയേഷന്‍ ഓഫ്‌ മലയാളി റിട്ടയറീസ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌' എന്ന സംഘടന രൂപീകരിച്ചു.

പ്രസ്‌തുത യോഗത്തില്‍ വെച്ച്‌ കൊച്ചുമ്മന്‍ കാമ്പിയിലിനെ അഡ്‌ഹോക്‌ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ഭാവി പരിപാടികള്‍ ആസുത്രണം ചെയ്യുകയും ചെയ്‌തു. ജോര്‍ജ്‌ ജയിംസ്‌, ഉമ്മന്‍ ഏബ്രഹാം, ജോര്‍ജ്‌ കോശി (ക്രിസ്റ്റി), രാജു ഫിലിപ്പ്‌, കുഞ്ഞച്ചന്‍ കുര്യന്‍, തോമസ്‌ തോമസ്‌, സദാശിവന്‍ നായര്‍, തോമസ്‌ എന്നിവര്‍ കമ്മിറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

റിട്ടയര്‍ ചെയ്‌തവര്‍ക്കും, സമീപ ഭാവിയില്‍ റിട്ടയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടിയാണ്‌ ഈ സംഘടന രൂപീകരിച്ചതെന്ന്‌ അഡ്‌ഹോക്‌ കമ്മിറ്റി ചെയര്‍മാന്‍ കൊച്ചുമ്മന്‍ കാമ്പിയില്‍ അറിയിച്ചു. മാസത്തില്‍ ഒരു തവണയെങ്കിലും ഒരുമിച്ച്‌ കൂടുക, അനുഭവങ്ങളും അറിവുകളും പങ്കുവെയ്‌ക്കുക, നാട്ടിലേയും, ഇവിടെയുമുള്ള രാഷ്‌ട്രീയ-സാമുദായിക-സാഹിത്യ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുക, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക തുടങ്ങിയ പല കാര്യങ്ങള്‍ ഈ സംഘടനയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടും. റിട്ടയര്‍ ചെയ്‌ത പലരും ഇവിടെയും കേരളത്തിലുമാണ്‌ വിശ്രമജീവിതം നയിക്കുന്നത്‌. നാട്ടിലുള്ളവര്‍ തമ്മില്‍ ബന്ധപ്പെടുവാനും, ഇടയ്‌ക്കിട ഒത്തുചേരുവാനും, ഒരുമിച്ചുള്ള ഉല്ലാസ യാത്രകള്‍ നടത്തുവാനുമുള്ള പരിപാടികളും ആസുത്രണം ചെയ്യുന്നുണ്ട്‌.

നൂറോളം റിട്ടയേര്‍ഡ്‌ മലയാളികള്‍ ഇപ്പോള്‍ സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്നുണ്ട്‌. ഫെബ്രുവരി 25-ന്‌ മൂന്നുമണിക്ക്‌ 130 പാര്‍ക്ക്‌ ഈവിലുള്ള സെന്റ്‌ മേരീസ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ കൂടുന്ന യോഗത്തിലേക്ക്‌ എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: കൊച്ചുമ്മന്‍ കാമ്പിയില്‍ (718 370 1486), ഇടിക്കുള മാത്യു (718 494 7378), രാജു ഫിലിപ്പ്‌ (917 854 3818), തോമസ്‌ തോമസ്‌ (917 499 8080), ജയിംസ്‌ ജോര്‍ജ്‌ (718 761 3740).
മലയാളി റിട്ടയറീസ്‌ ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌: കൊച്ചുമ്മന്‍ കാമ്പിയില്‍ ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക