Image

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ്‌ ജനുവരി 29 ന്‌

സൈമണ്‍ മുട്ടത്തില്‍ Published on 27 January, 2012
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ്‌ ജനുവരി 29 ന്‌
ചിക്കാഗോ: കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ ഒര്‍ലോന്റായില്‍വച്ച്‌ 2012 ജൂലൈ 26 മുതല്‍ 29 വരെ നടക്കുന്ന പത്താമത്‌ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്റെ ചിക്കാഗോയിലെ കിക്കോഫ്‌ ജനുവരി 29-ാം തീയതി ഞായറാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ കമ്മ്യൂണിറ്റി സെന്ററില്‍വച്ച്‌ നടത്തപ്പെടുന്നു. എല്ലാ ക്‌നാനായ കണ്‍വന്‍ഷനുകളിലും ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിക്കുന്ന ചിക്കാഗോയില്‍നിന്നും ഇത്തവണത്തെ കണ്‍വന്‍ഷനും പ്രോത്സാഹജനകമായ പങ്കാളിത്തമാണ്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ കെ.സി.എസ്‌. പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടിലും, വൈസ്‌ പ്രസിഡന്റ്‌ ബിനു പൂത്തുറയിലും അറിയിച്ചു.

ജനുവരി 29-ാം തീയതി നടക്കുന്ന കണ്‍വന്‍ഷന്‍ കിക്കോഫിനോടനുബന്ധിച്ച്‌ അവിടെവച്ച്‌ തന്നെ രജിസ്‌ട്രേഷന്‍ നടത്തുവാനുള്ള സൗകര്യങ്ങള്‍ ചിക്കാഗോ ആര്‍.വി.പി. ഷിജു ചെറിയത്തിലിന്റെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്‌. വടക്കേ അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്‌ അമൂല്യമായ സംഭാവനകള്‍ എന്നും നല്‍കുന്ന ചിക്കാഗോയിലെ ക്‌നാനായ മക്കളുടെ സജീവ പങ്കാളിത്തം ഒര്‍ലന്റോ കണ്‍വന്‍ഷനിലേക്ക്‌ ഉണ്ടാകണമെന്ന്‌ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജെയിംസ്‌ ഇല്ലിക്കനും, കണ്‍വീനര്‍ ടോമി മ്യാല്‍ക്കരപ്പുറവും അഭ്യര്‍ത്ഥിച്ചു.

ചിക്കാഗോയിലെ കണ്‍വന്‍ഷന്‍ കിക്കോഫില്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജെയിംസ്‌ ഇല്ലിക്കല്‍, ജനറല്‍ കണ്‍വീനര്‍ ടോമി മ്യാല്‍ക്കരപ്പുറത്ത്‌, മറ്റ്‌ കെ.സി.സി.എന്‍.എ. ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്‌. ചിക്കാഗോ കണ്‍വന്‍ഷന്‍ കിക്കോഫിന്റെ സമ്മേളനത്തിലേക്കും, രജിസ്‌ട്രേഷന്‍ ചെയ്യുന്നതിലേക്കും മുഴുവന്‍ ക്‌നാനായ സമുദായാംഗങ്ങളുടെയും ആത്മാര്‍ത്ഥമായ സഹകരണം കെ.സി.എസ്‌. എക്‌സിക്യൂട്ടീവ്‌ അഭ്യര്‍ത്ഥിച്ചു.
കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചിക്കാഗോ കിക്കോഫ്‌ ജനുവരി 29 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക