Image

ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ചിന്‌ നിര്‍ണ്ണായക വിജയം

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 17 June, 2011
ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ചിന്‌ നിര്‍ണ്ണായക വിജയം
ഫിലാഡല്‍ഫിയ: മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയായില്‍ സ്ഥിതിചെയ്യുന്ന സീറോ മലബാര്‍ ചര്‍ച്ച്‌ ഫെസിലിറ്റിയില്‍ ഒരു ചാര്‍ട്ടര്‍ സ്‌കൂളിന്‌ വേണ്ടിയുള്ള സോണിംഗിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇവിടെത്തെ സിവിക്‌ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചത്‌ ഇതിന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കു്‌ സഹായകമാകും.. ഇത്‌ ഈ പ്രദേശത്തെ ഇന്ത്യാക്കാരുടെ പ്രാധാന്യമര്‍ഹിക്കുന്ന വിജയമാണെന്നു്‌ മുന്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ ഹൗസ്‌ സ്‌പീക്കര്‍ ജോണ്‍ പെറ്‌സ്‌ല്‍ പറഞ്ഞു. താരതമ്യേന വെള്ളക്കാര്‍ മാത്രം നിറഞ്ഞു നിന്നിരുന്ന ഈ സിവിക്‌ അസ്സോസിയേഷനില്‍ ഇപ്പോള്‍ ഇന്ത്യാക്കാരുടെ സാന്നിദ്ധ്യം പുതിയൊരു മാറ്റത്തിനു്‌ വഴി തെളിച്ചിരിക്കുകയാണ്‌.

ഒരു കാലത്ത്‌ ഭാരതത്തില്‍ നില നിന്നിരുന്ന നാട്ടുക്കുട്ടത്തിനു്‌ സമാനമായ പ്രവര്‍ത്തന രീതിയാണ്‌ സിവിക്‌ അസ്സോസിയേഷന്റേത്‌. സ്വന്തം സ്ഥലമോ, സ്ഥാപനമോ ആണെങ്കിലും പുതിയതായിയെന്തങ്കിലും ചെയ്യണമെങ്കില്‍ അയല്‍ക്കാരുടെയും അയല്‍പക്കകാരുടെയും സമ്മതം ആവശ്യമാണ്‌. ഇവരുടെ കുട്ടായ്‌മയാണു്‌ സിവിക്‌. അസ്സോസിയേഷന്‍. ഈ വേദിയില്‍ അവതരിപ്പിക്കുന്ന അപേക്ഷകളിലെ വരുംവരായ്‌കളെപ്പറ്റി ചര്‍ച്ച ചെയ്‌ത്‌ ബോദ്ധ്യം വന്നതിനുശേഷം വോട്ടെടുപ്പില്‍ ഉള്‍ത്തിരിയുന്ന ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ സോണിംഗ്‌ ബോര്‍ഡില്‍ സമര്‍പ്പിക്കുന്ന ശുപാര്‍ശമേല്‍ അവസാന വിധി കല്‍പ്പിച്ച്‌ ഉത്തരവിറക്കുന്നു. സിവിക്‌ അസ്സോസിയേഷനില്‍ അപേക്ഷ പാസ്സായാല്‍ പിന്നെയുള്ള കാര്യങ്ങള്‍ ലളിതമാണ്‌.

ഇന്ത്യാക്കാര്‍ നിര്‍ണ്ണായക ശക്തിയായി വളര്‍ന്നു വരുന്ന സ്ഥലങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുവാനും അവകാശങ്ങള്‍ നേടിയെടുക്കുവവാനും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ചൂണ്ടുന്ന ഒരു സംഭവത്തിനാണ്‌്‌ ബസ്‌ല്‌റ്റന്‍ സിവിക്‌ അസ്സോസിയേഷന്‍ സാക്ഷ്യം വഹിച്ചത.്‌ വര്‍ണ്ണവിവേചനത്തിന്റെയും, ഇന്ത്യാക്കാരുടെ വളര്‍ച്ചയിലെ അസ്സഹീക്ഷണതയുടെയും തുറന്ന പ്രകടനമായിരുന്നു വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്‌. നൂറ്റിയമ്പത്‌ പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ അന്‍പതിനെതിരെ നൂറ്‌ വേട്ടുനേടി സോണിംഗിനെതിരായി കൊണ്ടുവന്ന പ്രമേയത്തെ പരാജയപ്പെടുത്തി. ഒരു വെള്ളക്കാരന്‍ പോലും ഈ പ്രമേയത്തെ അനുകൂലിച്ചില്ല എന്നത്‌ എടുത്തു പറയേണ്ട കാര്യമാണ്‌.

`സായിപ്പിനെ കാണുമ്പോള്‍ കാവാത്തു മറക്കുന്ന' പഴയ ശൈലി മാറ്റി മുഖ്യധാര രാഷ്‌ട്രയത്തിലേക്ക്‌ ഇന്ത്യന്‍ അമേരിക്കന്‍സ്‌ സജീവമായി കടന്നു വരേണ്ട സമയം സമാഗതമായിരിക്കുന്നു. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം ഒരുമിച്ചു നിന്നാല്‍ വരും ഭാവിയില്‍ സിറ്റി കൗണ്‍സിലിലേക്കും സ്റ്റേറ്റ്‌ പ്രതിനിധി സഭയിലേക്കും പ്രതിനിധികളെ അയ്‌ക്കുവാന്‍ സാധിക്കും.

സീറോ മലബാര്‍ ചര്‍ച്ച ്‌ ഫെസിലിറ്റിയില്‍ സോണിംഗിനു്‌ വേണ്‍ടിയുള്ള ധാര്‍മ്മിക പോരാട്ടത്തില്‍ ഇടവക വികാരി റവ. ഫാദര്‍ ജോണ്‍ മേലേപ്പുറത്തിന്റെ നേതൃത്വത്തില്‍ കോഡിനേറ്ററായി വിന്‍സന്റ്‌ ഇമ്മാനുവലും ട്രസ്‌റ്റിമാരായ തോമസ്‌ പുളിങ്കാലയില്‍, എബ്രാഹം മുണ്ടയ്‌ക്കല്‍, ജോര്‍ജ്ജ്‌ തറക്കുന്നേല്‍, ടോമി അഗസ്റ്റിന്‍, എന്നിവരും പ്രതിനിധികളായി ജോര്‍ജ്ജ്‌ ഓലിക്കലും, ജോണ്‍സണ്‍ തൈപറമ്പിലും, ജെയിസണ്‍ പൂവത്തിങ്കലും, ജെറി ജോര്‍ജ്ജും, ടോം പറ്റാനിയും കൂടാതെ ഇന്ത്യന്‍ സമൂഹത്തിലെ മറ്റു പ്രതിനിധികളും ഉണ്ടായിരുന്നു.
ഫിലാഡല്‍ഫിയ സീറോ മലബാര്‍ ചര്‍ച്ചിന്‌ നിര്‍ണ്ണായക വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക